പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാർ; കാ​ട്ടാ​ക്ക​ട​യി​ലെ കെ​എ​സ്ആ​ർ​ടി​സി മ​ര്‍​ദ​നത്തിൽ ജീ​വ​ന​ക്കാ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് എം​ഡി​യു​ടെ റി​പ്പോ​ര്‍​ട്ട്


കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ല്‍ മ​ക​ളു​ടെ മു​ന്നി​ലി​ട്ട് പി​താ​വി​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ റി​പ്പോ​ര്‍​ട്ട്.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വ​ന​ക്കാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യും ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ര്യ​നാ​ട് യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ എ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ക​ണ്ട​ക്ട​ര്‍ എ​ന്‍. അ​നി​ല്‍​കു​മാ​ര്‍, സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് എ​സ്.​ആ​ര്‍. സു​രേ​ഷ് കു​മാ​ര്‍, ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ഡി.​പി. മി​ല​ന്‍ ഡോ​റി​ച്ച് എ​ന്നി​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത​താ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി എം​ഡി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ് പു​തു​ക്കു​ന്ന​തി​നാ​യി കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ​ത്തി​യ ആ​മ​ച്ച​ല്‍ സ്വ​ദേ​ശി പ്രേ​മ​ന​ന് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.

ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ് പു​തു​ക്കാ​ന്‍ മ​തി​യാ​യ കോ​ഴ്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണെ​ന്ന് പ്രേ​മ​ന​നെ മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ ശ്ര​മ​മാ​ണ് ഒ​ടു​വി​ല്‍ ത​ര്‍​ക്ക​ത്തി​ലും മ​ര്‍​ദ്ദ​ന​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഈ ​സ​മ​യം കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ​ത്തി​യ ആ​ര്യ​നാ​ട് യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് പ്രേ​മ​ന​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ച​തു വാ​ക്കു ത​ര്‍​ക്ക​ത്തി​ലും മ​ര്‍​ദ്ദ​ന​ത്തി​ലും അ​വ​സാ​നി​ച്ചു.

ഈ ​സം​ഭ​വം പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വ​ലി​യ അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യെ​ത്തി​യ ഒ​രു​കൂ​ട്ട​മാ​ളു​ക​ള്‍ ഡി​പ്പോ​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് കേ​ടു പാ​ടു​ക​ള്‍ വ​രു​ത്തി​യെ​ന്നും സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സം​ഭ​വം മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്ന​റി​ഞ്ഞ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ടു തേ​ടി​യി​രു​ന്നു.

Related posts

Leave a Comment