ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണം


മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്ത് നി​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി​ ബസിന്‍റെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

മു​ണ്ട​ക്ക​യം, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ അ​ഞ്ചി​ന് പൊ​ൻ​കു​ന്ന​ത്തു​നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ബ​സ് 5.45ന് ​മു​ണ്ട​ക്ക​യ​ത്തെ​ത്തും. ഇ​വി​ടെ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി യാ​ത്ര​തി​രി​ച്ച് 7.30ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തും.

രാ​വി​ലെ 7.30ന് ​ത​ന്നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ദ്യ ഷി​ഫ്റ്റ് വ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് 8.30നും, ​ര​ണ്ടി​നും, വൈകിട്ട് 6.30നും ഈ ബ​സ് മു​ണ്ട​ക്ക​യ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ, വൈ​കു​ന്നേ​രം 6.30ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കു​ന്ന ഷി​ഫ്റ്റ് ഒ​ന്ന​ര​യ്ക്ക് തീ​രും.

1.30ന് ​ആ​രം​ഭി​ക്കു​ന്ന ഷി​ഫ്റ്റ് രാ​ത്രി 7.30നാ​ണ് തീ​രു​ന്ന​ത്. എ​ന്നാ​ൽ, 6.30ന് ​കെ​എ​സ്ആ​ർ​ടി​സി ബ​സ് തി​രി​കെ പു​റ​പ്പെ​ടു​ന്ന​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ഷി​ഫ്റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ മ​ട​ക്കം അ​സാ​ധ്യ​മാ​കും.

യാ​ത്ര​ചെ​യ്യാ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മു​റി​വാ​ട​ക​യ്ക്ക് എ​ടു​ത്ത് രാ​ത്രി​യി​ൽ അ​വി​ടെ ത​ങ്ങി​യ​തി​നു​ശേ​ഷം രാ​വി​ലെ 7.30ന് ​എ​ത്തു​ന്ന ബ​സി​ൽ ക​യ​റി തി​രി​കെ മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​താ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്.മാ​ത്ര​വു​മ​ല്ല, വൈ​കു​ന്നേ​രം 6.30ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് പൊ​ൻ​കു​ന്നം വ​രെ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഇ​തു​മൂ​ലം കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. വ​നി​താ ജീ​വ​ന​ക്കാ​രാ​ണ് കൂ​ടു​ത​ലാ​യി ഈ ​ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്.

ഒ​രു​ദി​വ​സം ഇ​രു​ന്നൂ​റി​ല​ധി​കം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​ബ​സി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. വൈ​കു​ന്നേ​രം 6.30ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സി​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച്, 7.30 ആ​ക്കി മാ​റ്റു​ക​യാ​ണെ​ങ്കി​ൽ അ​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

Related posts

Leave a Comment