എതിർപ്പ് അറിയിച്ചിട്ടും ഗ​ഡു​ക്ക​ളാ​യി ശ​മ്പ​ളം: കെ​എ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സ് സി​ഐ​ടി​യു ഉ​പ​രോ​ധി​ച്ചു


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഗ​ഡു​ക്ക​ളാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചീ​ഫ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഓ​ഫീ​സി​ന​ക​ത്തേ​ക്ക് ക​ട​ത്തി വി​ട്ടി​ല്ല. ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ യൂ​ണി​യ​ൻ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഓ​ഫീ​സി​ലെ പ്ര​ധാ​ന ക​വാ​ട​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഗ​ഡു​ക്ക​ളാ​യി ശ​ന്പ​ളം ന​ൽ​കു​ന്ന​തി​ൽ യൂ​ണി​യ​ൻ നേ​തൃ​ത്വം എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടും അ​ത് അ​വ​ഗ​ണി​ച്ച് കൊ​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് ഗ​ഡു​ക്ക​ളാ​യി ശ​ന്പ​ള വി​ത​ര​ണം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഉ​പ​രോ​ധം. അ​തേ സ​മ​യം പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു യൂ​ണി​യ​ൻ നേ​താ​ക്ക​ളെ ച​ർ​ച്ച​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ 11.30ന് ​നി​യ​മ​സ​ഭ​യി​ലെ മ​ന്ത്രി​യു​ടെ ചേം​ബ​റി​ലാ​ണ് ച​ര്‍​ച്ച.ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ൽ​കി​യ​ത്.

സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി കി​ട്ടി​യ 30 കോ​ടി​യി​ൽ നി​ന്നാ​ണ് ശ​മ്പ​ളം ന​ൽ​കി​യ​ത്. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​യ്ക്ക് മു​മ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്മെ​ന്‍റി​ന് ഹൈ​ക്കോ​ട​തി ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം.

Related posts

Leave a Comment