കോ​ർ​പ്പ​റേ​ഷ​നി​ൽ 300-ഓ​ളം സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വ്; കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ സു​ര​ക്ഷാ ജോ​ലി​ക്ക് നി​യോ​ഗി​ക്കു​ന്നു

 


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രെ സു​ര​ക്ഷാ ജോ​ലി​ക്കാ​യി നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നം. 300-ഓ​ളം സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ളു​ണ്ട് കോ​ർ​പ്പ​റേ​ഷ​നി​ൽ. വി​മു​ക്ത​ഭ​ട​ന്മാ​രെ പി ​എ​സ് സി ​മു​ഖേ​ന സു​ര​ക്ഷാ ജോ​ലി​യ്ക്കാ​യി നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

അ​ത്ത​രം നി​യ​മ​നം ന​ട​ത്താ​തെ​യാ​ണ് നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ സു​ര​ക്ഷാ ജോ​ലി​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​ത്. സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലേ​യ്ക്കു​ള്ള ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ഉ​ട​ൻ ന​ല്ക​ണ​മെ​ന്ന് ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ക​ഴി​ഞ്ഞ 4-ന് ​ഉ​ത്ത​ര​വ് ന​ല്കി.

ആ​യാ​സ​ര​ഹി​ത (അ​ദ​ർ ഡ്യൂ​ട്ടി ) ജോ​ലി​യി​ലേ​യ്ക്ക് ത​സ്തി​ക​മാ​റ്റം ന​ട​ത്താ​ൻ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​യ​മ​മു​ണ്ട്. ഓ​രോ അ​വ​യ​വ​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ച്ച് 45 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം ശാ​രീ​രി​ക ക്ഷ​മ​ത​യു​ള്ള​വ​രെ​യും 30 ശ​ത​മാ​നം വ​രെ കാ​ഴ്ച​ശ​ക്തി കു​റ​വു​ള്ള​വ​രെ​യു​മാ​ണ് ആ ​യാ​സ​ര​ഹി​ത ജോ​ലി​ക്കാ​യി ത​സ്തി​ക​മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത്.

ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​ണ് ത​സ്തി​ക​മാ​റ്റ​ത്തി​ന് സാ​ധാ​ര​ണ​യാ​യി അ​പേ​ക്ഷി​ക്കു​ന്ന​ത്.ആ​യാ​സ​ര​ഹി​ത ജോ​ലി​യി​ലേ​യ്ക്ക് ത​സ്തി​ക​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​ട്ടി​ക ഇ​പ്പോ​ൾ കോ​ർ​പ്പ​റേ​ഷ​നി​ലു​ണ്ട്.​ഇ​വ​രി​ൽ നി​ന്നു​ള്ള​വ​രെ​യാ​ണ് സെ​ക്യു​രി​റ്റി ഡ്യൂ​ട്ടി​യ്ക്ക് നി​യോ​ഗി​ക്കു​ന്ന​ത്.

ശാ​രീ​രി​ക ക്ഷ​മ​ത കു​റ​വു​ള്ള​വ​രും കാ​ഴ്ച​ശ​ക്തി കു​റ​വു​ള്ള​വ​രു​മാ​ണ് ആ ​യാ​സ​ര​ഹി​ത ജോ​ലി​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​ത്. ശാ​രീ​രി​ക ക്ഷ​മ​ത​യും കാ​ഴ്ച​ശ​ക്തി​യും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ജോ​ലി​യ്ക്ക് ഇ​വ​രെ നി​യോ​ഗി​ക്കാ​നു​ള്ള തീ​രു​മാ​നം വി​ചി​ത്ര​മാ​ണ്. തൊ​ഴി​ൽ പ​ര​മാ​യി ജീ​വ​ന​ക്കാ​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment