വേ​ന​ൽ ക​ന​ത്ത​തോ​ടെ നാ​ടാ​കെ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട മോടുമ്പോള്‍ ന​ടു​റോ​ഡി​ൽ പൈപ്പ് പൊട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് കാ​ണാ​തെ അ​ധി​കൃ​ത​ർ

pipe-pottalആ​ല​പ്പു​ഴ: വേ​ന​ൽ ക​ന​ത്ത​തോ​ടെ ന​ഗ​ര​ത്തി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കെ വാ​ട്ട​ർ അ​ഥോ​റി​ട്ടി അ​നാ​സ്ഥ​മൂ​ലം ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു. ന​ഗ​ര​ത്തി​ൽ പു​ല​യ​ൻ​വ​ഴി ജം​ഗ്ഷ​ൻ കി​ഴ​ക്കു​വ​ശം പ്ര​ധാ​ന റോ​ഡി​ലാ​ണ് ര​ണ്ടാഴ്ച​യി​ലേ​റെ​യാ​യി ഇ​ത്ത​ര​ത്തി​ൽ ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​ത്.

റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​നി​ലു​ണ്ടായി​രി​ക്കു​ന്ന ത​ക​രാ​റി​ലൂ​ടെ​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്കെ​ത്തു​ന്ന​ത്. പ​ന്പിം​ഗ് ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഉ​റ​വ ഉ​ട​ലെ​ടു​ത്ത​തു​പോ​ലെ​യാ​ണ് ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്.പ​ന്പിം​ഗ് അ​വ​സാ​നി​ച്ചു​ക​ഴി​യു​ന്പോ​ൾ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം തി​രി​കെ പൈ​പ്പ് ലൈ​നി​ലേ​ക്ക് ത​ന്നെ ഇ​റ​ങ്ങും.ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ ജ​ലം കു​ടി​ക്കേ​ണ്ട  അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

വി​വി​ധ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്പോ​ഴാ​ണ് ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യ കു​ടി​വെ​ള്ളം ഇ​ത്ത​ര​ത്തി​ൽ പാ​ഴാ​കു​ക​യും മ​ലി​നീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്. ത​ക​രാ​ർ സം​ബ​ന്ധി​ച്ച പ​രാ​തി വാ​ട്ട​ർ അ​ഥോ​റി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ​ല​രും ബോ​ധി​പ്പി​ച്ചെ​ങ്കി​ലും അ​റ്റ​കു​റ്റ​പ​ണി​ക്ക് വേ​ണ്ട  ന​ട​പ​ടി​യൊ​ന്നും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Related posts