വ​ർ​ഷ​ങ്ങ​ൾ​ക്കു മുമ്പ്‌ ന​ട​ന്ന പീ​ഡ​ന​ത്തി​ന് ഭാ​ര്യ​യു​ടെ പ​രാ​തി; ഭ​ർ​ത്താ​വ് കുടുങ്ങി; കുളത്തിപ്പുഴയില്‍ നടന്ന സം​ഭ​വ​ത്തെകു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കു​ള​ത്തൂ​പ്പു​ഴ: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യി​രി​ക്കെ ത​ന്നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ കേ​സ്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ യു​വാ​വ് റി​മാ​ന്‍​ഡി​ല്‍. കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി സു​മേ​ഷ് (23)നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ഒ​രു വ​ര്‍​ഷം മു​മ്പ് ന​ട​ന്ന പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​വു​ക​യും പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും പ്ര​ദേ​ശ​ത്തു നി​ന്നും താ​മ​സം മാ​റു​ക​യും ചെ​യ്തു.

ഇ​രു വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ സു​മേ​ഷ് പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും കു​ടും​ബ​മാ​യി മും​ബെെ​യി​ല്‍ ക​ഴി​ഞ്ഞു വ​രി​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഭാ​ര്യ​യേ​യും കു​ട്ടി​യേ​യും സം​ര​ക്ഷി​ക്കാ​തെ ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി ര​ണ്ടു മാ​സം മു​മ്പ് പോ​ലീ​സി​ല്‍ പ​ഴ​യ പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി നാ​ട്ടി​ലെ​ത്തി​യെ​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യെ​ന്ന് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജു​കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment