കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചും അ​ക്ര​മ രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ചും മറ്റു പാർട്ടികൾ ചർച്ച ചെയ്യുമ്പോൾ  ത​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ളിലെ ചർച്ച നാട്ടിലെ ജീവകാരുണ്യത്തെക്കുറിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി

പെ​രി​ങ്ങ​ത്തൂ​ർ: ഇ​ന്ത്യ​യി​ൽ മോ​ദി സ​ർ​ക്കാ​റി​ന്‍റെ പ​ടി​യി​റ​ക്കം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് സ​മീ​പ കാ​ല​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​ൾ​പെ​ടെ​യു​ള​ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നു പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി എം​പി. പെ​രി​ത്തൂ​ർ ടൗ​ൺ മു​സ്ലിം​ലീ​ഗ് ഓ​ഫീ​സാ​യ ബാ​ഫ​ക്കി ത​ങ്ങ​ൾ സൗ​ധ​ത്തി​ന്‍റെ​യും എ​ഫ്എം ട്ര​സ്റ്റും ഖ​ത്ത​ർ ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചും അ​ക്ര​മ രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ചും ത​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ ച​ർ​ച്ച ന​ട​ത്തു​മ്പോ​ൾ നാ​ട്ടി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ടി​ച്ചേ​ർ​ത്തു.

എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ന​സീ​ഫ് മു​സ​ക്ക് ഖ​ത്ത​ർ കെ​എം​സി​സി ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​ഹാ​ര​വും കു​ഞ്ഞാ​ലി​കു​ട്ടി വി​ത​ര​ണം ചെ​യ്തു. എ​ൻ.​എ.​എം സ്മാ​ര​ക ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള​യും പി​ലാ​വു​ള്ള​തി​ൽ സ​മീ​ർ എ​ക്സി​ക്യു​ട്ടീ​വ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​എ. അ​ബൂ​ബ​ക്ക​റും എം.​ആ​ർ. അ​ബ്ദു​ള്ള സ്മാ​ര​ക കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​കെ. മു​ഹ​മ്മ​ദും ജ​ന​സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സൈ​നു​ൽ ആ​ബി​ദീ​നും നി​ർ​വ​ഹി​ച്ചു.

മ​ണ്ഡ​ലം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ, പി.​കെ. ഫി​റോ​സ്, വി.​കെ. അ​ബ്‌​ദു​ൾ ഖാ​ദ​ർ മൗ​ല​വി, പി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​ബ്‌​ദു​ൾ ക​രീം ചേ​ലേ​രി, വി.​പി. മ​ജീ​ദ് പാ​ത്തി​പ്പാ​ലം, എം. ​പി.​കെ. അ​യൂ​ബ്, പി.​കെ. ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി​ക്കു​ള്ള ഉ​പ​ഹാ​രം അ​ക്‌​ബ​ർ കു​ന്നോ​ത്തും പി.​കെ. ഫി​റോ​സി​നു​ള്ള ഉ​പ​ഹാ​രം ടൗ​ൺ എം​എ​സ്എ​ഫ് ടൗ​ൺ ശാ​ഖ ഭാ​ര​വാ​ഹി​ക​ളും വി​ത​ര​ണം ചെ​യ്തു. നേ​ര​ത്തെ ചെ​റു​പു​ല്ലൂ​ക്ക​ര​യി​ൽ നി​ന്നും ബാ​ൻ​ഡ്, മാ​പ്പി​ള ക​ല​ക​ളു​ടെ​യും ഗ്രീ​ൻ​ഗാ​ർ​ഡ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ബ​ഹു​ജ​ന റാ​ലി സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സ​മാ​പി​ച്ചു.

Related posts