കു​ഞ്ഞ​ൻ വാ​ഴ​യി​ൽ ഏ​ഴു കു​ല​ക​ൾ! നാ​ട്ടി​ലെ താ​ര​മായി കു​ഞ്ഞ​ൻ സു​ന്ദ​രിവാ​ഴ

ഉ​പ്പു​ത​റ: കു​ഞ്ഞ​ൻ വാ​ഴ​യി​ൽ ഏ​ഴു കു​ല​ക​ൾ വി​രി​ഞ്ഞു. ഉ​പ്പു​ത​റ മു​ട്ട​നാ​ൽ എം. ​എ​ൻ. തോ​മ​സെ​ന്ന സ​ണ്ണി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് ഏ​ഴു കു​ല​ക​ളു​മാ​യി 3.25 അ​ടി ഉ​യ​ര​മു​ള്ള വാ​ഴ അ​ത്ഭു​ത​മാ​യി​രി​ക്കു​ന്ന​ത്.

20 ഓ​ളം വാ​ഴ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും കു​ഞ്ഞ​നാ​യ വാ​ഴ​യാ​ണ് ഏ​ഴു കു​ല​ക​ളു​മാ​യി താ​ര​മാ​യി നി​ൽ​ക്കു​ന്ന​ത്. 3.25 അ​ടി ഉ​യ​ര​മു​ള്ള സു​ന്ദ​രി​യി​ന​ത്തി​ൽപെ​ട്ട വാ​ഴ​യി​ലാ​ണ് ചു​വ​ട്ടി​ൽ ത​ണ്ടു തു​ര​ന്ന് ഏ​ഴു കു​ല​ക​ൾ പു​റ​ത്തുവ​ന്ന​ത്.

വാ​ഴ​ക്കൂ​ന്പു​ക​ൾ വി​രി​ഞ്ഞ് തു​ട​ങ്ങു​ന്ന​തേയു​ള്ളു. ക​ഴി​ഞ്ഞ ദി​വ​സം ഏ​ല ത്തോ​ട്ട​ത്തി​ൽ ഏ​ല​ക്കാ​യ എ​ടു​ക്കാ​ൻ വ​ന്ന തൊ​ഴി​ലാ​ളി​യാ​ണ് ഇത് ക​ണ്ട​ത്.

ഉ​ട​നെ സ്ഥ​ല​മു​ട​മ​യെ വി​വ​ര​മ​റി​യി​ച്ചു. പു​ര​യി​ട​ത്തി​ൽനി​ന്നി​രു​ന്ന സു​ന്ദ​രി​യി​ന​ത്തി​ൽപെ​ട്ട​ വാ​ഴ മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് പി​രി​ച്ചുവച്ച​ത്.

ഈ ​വാ​ഴ​യി​ൽനി​ന്നും 20 ഓ​ളം വാ​ഴ​യു​ണ്ടാ​യി. ഇ​തി​ൽ ഒ​രെ​ണ്ണം സാ​ധാ​ര​ത്ത പോ​ലെ കു​ല​യ്ക്കു​ക​യും ചെ​യ്തു. ​കു​ഞ്ഞ​ൻ സു​ന്ദ​രിവാ​ഴ നാ​ട്ടി​ലെ താ​ര​മാ​ണി​പ്പോ​ൾ.

Related posts

Leave a Comment