ആ​സൂ​ത്ര​ണ കൊ​ല ന​ട​ത്തു​ന്ന​വ​ർ​ക്ക് കാ​ശ്മീ​രി​ൽ ആ​ദ​രവെന്ന് പ്ര​ഫ.​കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്

ത​ല​ശേ​രി: ആ​സൂ​ത്ര​ണ കൊ​ല ന​ട​ത്തു​ന്ന​വ​ർ​ക്ക് കാ​ശ്മീ​രി​ൽ ആ​ദ​ര​വാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​വി​ടെ ന​ട​ക്കു​ന്ന​ത് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ​ല്ല, ആ​സൂ​ത്ര​ണ കൊ​ല​യാ​ണെ​ന്നും പ്ര​ഫ.​കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്. ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യി​ൽ കു​റ്റ​ബോ​ധ​മു​ണ്ടാ​കും. ആ​സൂ​ത്ര​ണ കൊ​ല​യി​ൽ അ​തി​ല്ല. ഗോ​ഡ്സെ​യെ​പ്പോ​ലു​ള്ള​വ​ർ​ക്ക് കൊ​ടു​ക്കു​ന്ന ആ​ദ​ര​വാ​ണ് ആ​സൂ​ത്ര​ണ കൊ​ല ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ശ്മീ​രി​ൽ ന​ൽ​കു​ന്നെ​ത​ന്നും കെ.​ഇ.​എ​ൻ പ​റ​ഞ്ഞു.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ത​ല​ശ്ശേ​രി മേ​ഖ​ല സ​മ്മേ​ള​നം വ​ട​ക്കു​മ്പാ​ട് പി.​സി. ഗു​രു​വി​ലാ​സം ബേ​സി​ക് യു.​പി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഡ്വ.​കെ.​കെ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ണു അ​മ്പ​ല​പ്പ​ടി, ല​ളി​ത​ക​ല അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പൊ​ന്ന്യം ച​ന്ദ്ര​ൻ, ജി​ല്ല സെ​ക്ര​ട്ട​റി എം.​കെ. മ​നോ​ഹ​ര​ൻ, എം.​കെ. വി​നോ​ദ​ൻ, കെ. ​ജ​യ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ടി.​എം. ദി​നേ​ശ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മു​കു​ന്ദ​ൻ മ​ഠ​ത്തി​ൽ സ്വാ​ഗ​ത​വും ഭാ​സ്ക​ര​ൻ കൂ​രാ​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: മു​കു​ന്ദ​ൻ മ​ഠ​ത്തി​ൽ (പ്ര​സി), ഭാ​സ്ക​ര​ൻ കൂ​രാ​റ​ത്ത്, സു​രാ​ജ് ചി​റ​ക്ക​ര, പി. ​പ്ര​മീ​ള, ടി. ​ദീ​പേ​ഷ് (വൈ.​പ്ര​സി), ടി.​എം. ദി​നേ​ശ​ൻ (സെ​ക്ര), കെ. ​ജ​യ​പ്ര​കാ​ശ​ൻ, സ​ജി​ത്ത് നാ​ലാം​മൈ​ൽ, ആ​ർ.​പി. ഷാ​ജി​ത്ത്, ആ​മി​ന മാ​ളി​യേ​ക്ക​ൽ (ജോ.​സെ​ക്ര), അ​ഡ്വ.​കെ.​കെ. ര​മേ​ഷ് (ട്ര​ഷ).

Related posts