കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ നി​ന്ന് ഒ​രു മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് അ​ഞ്ച് കി​ലോ എം​ഡി​എം​എ

കോ​ഴി​ക്കോ​ട്:​ഒ​രു മാ​സ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ല്‍ മാ​ത്രം പോ​ലീ​സും എ​ക്‌​സൈ​സ് വ​കു​പ്പും പി​ടി​കൂ​ടി​യ​ത് അ​ഞ്ച് കി​ലോ​ഗ്രാം എം​ഡി​എം​എ.​പോ​ലീ​സും എ​ക്‌​സൈ​സും പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം ഏ​പ്രി​ല്‍ ഒ​ന്നി​നും മേ​യ് പ​ത്തി​നു​മി​ട​യി​ലാ​ണ് ഇ​ത്ര​യും കൂ​ടി​യ അ​ള​വി​ല്‍ രാ​സ​ല​ഹ​രി പി​ടി​കൂ​ടി​യ​ത്.

ന​ഗ​ര​ത്തി​ന് പു​റ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ഈ ​കാ​ല​യ​ള​വി​ല്‍ ല​ഹ​രി​വേ​ട്ട ന​ട​ന്നി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​റ്റ് ജോ​ലി​ക​ളി​ലാ​യ​തി​നാ​ല്‍ പൊ​തു​വെ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. അ​തേ​സ​മ​യം പി​ടി​കൂ​ടി​യ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു.

ഗ്രാ​മി​ന് മൂ​വാ​യി​രം മു​ത​ല്‍ ആ​റാ​യി​രം രൂ​പ​വ​രെ​യാ​ണ് എം​ഡി​എം​എ​യു​ടെ ശ​രാ​ശ​രി​വി​ല. ഡി​മാ​ന്‍​ഡു​ള്ള​സ​മ​യ​ങ്ങ​ളി​ല്‍ ഗ്രാ​മി​ന് 10,000 രൂ​പ​വ​രെ വി​ല വ​രു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​ഗ​ര​പ​രി​ധി​യി​ല്‍ പി​ടി​കൂ​ടി​യ​ത് വി​പ​ണി​യി​ല്‍ 30 കോ​ടി​യോ​ളം വ​രെ വി​ല വ​രു​ന്ന ല​ഹ​രി​മ​രു​ന്നാ​ണെ​ന്നാ​ണ് ക​ണ​ക്ക്.

ഡാ​ന്‍​സാ​ഫ് സം​ഘ​വും പോ​ലീ​സും എ​ക്‌​സൈ​സും നി​ര​ന്ത​രം ല​ഹ​രി പി​ടി​കൂ​ടു​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ​യു​ടെ ഒ​ഴു​ക്ക് കു​റ​യു​ന്നി​ല്ലെ​ന്നാ​ണ് കേ​സു​ക​ളു​ടെ എ​ണ്ണം സൂ​ചി​പ്പി​ക്കു​ന്ന​ത്. ല​ഹ​രി​യെ​ത്തു​ന്ന ഉ​റ​വി​ട​ത്തി​ല്‍ പോ​യി പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് അ​പൂ​ര്‍​വ​മാ​യെ സാ​ധി​ക്കാ​റു​ള്ളൂ. പി​ടി​യി​ലാ​വു​ന്ന​ത് കാ​രി​യ​ര്‍​മാ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന്ല​ഹ​രി​വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ച്ചാ​ല്‍ ഗ്രാ​മി​ന് ഇ​ര​ട്ടി​വി​ല ല​ഭി​ക്കും.

ഡി​മാ​ന്‍​ഡു​ള്ള​സ​മ​യ​ങ്ങ​ളി​ല്‍ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് ലാ​ഭം. ഇ​തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ള്‍ അ​റി​യാ​തെ യു​വാ​ക്ക​ള്‍ കാ​രി​യ​ര്‍​മാ​രാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. പ​ത്ത് ഗ്രാ​മി​ന് മു​ക​ളി​ല്‍ ഇ​ത്ത​രം രാ​സ​വ​സ്തു​ക്ക​ള്‍ കൈ​വ​ശം വെ​ക്കു​ന്ന​ത് പ​ത്ത് മു​ത​ല്‍ 20 വ​ര്‍​ഷം വ​രെ ത​ട​വ്ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.​കേ​സി​ല്‍ പി​ടി​യി​ലാ​കു​ന്ന​വ​രി​ല്‍ ഏ​റെ​യും യു​വാ​ക്ക​ളാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment