തു​ട​ര്‍​ഭ​ര​ണം രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലും വ്യ​ക്തി​ക​ളി​ലും ഫാ​സി​സ്റ്റ് മ​നോ​ഭാ​വം വ​ള​ര്‍​ത്തു​മെ​ന്ന് ഡോ. ​ബി. അ​ശോ​ക്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​നെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡോ. ​ബി. അ​ശോ​ക്. തു​ട​ര്‍​ഭ​ര​ണം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലും വ്യ​ക്തി​ക​ളി​ലും ഫാ​സി​സ്റ്റ് മ​നോ​ഭാ​വം വ​ള​ര്‍​ത്തും. വോ​ട്ട​ര്‍​മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

സു​താ​ര്യ ജ​നാ​ധി​പ​ത്യ​ത്തി​ന് വോ​ട്ട​ര്‍​മാ​ര്‍ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള ശ​ബ്ദ​ത്തി​ല്‍ അ​ദ്ദേ​ഹം എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​നെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്.

എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രും സ​ച്ചി​ദാ​ന​ന്ദ​നും നേ​ര​ത്തെ സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശി​ച്ച കാ​ര്യ​ങ്ങ​ളും ലേ​ഖ​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ന​ട​ന്‍ മ​മ്മൂ​ട്ടി ന​ട​ത്തി​യ അ​ഭി​പ്രാ​യം മാ​നി​ക്കാ​തെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ലേ​ഖ​ന​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

ത​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ത​ന്റേ​ട​ത്തോ​ടെ പ​റ​യു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബി. ​അ​ശോ​ക്. ഐ​എ​എ​സ് കേ​ഡ​റി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ഹി​ക്കേ​ണ്ട പ​ദ​വി​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ക്കു​ന്ന​തി​നോ​ട് അ​ദ്ദേ​ഹം എ​തി​ര്‍​പ്പും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

അ​ശോ​കി​ന്റെ നി​ല​പാ​ടു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ക​ടു​ത്ത നീ​ര​സം ഉ​ണ്ടാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ദ്ദേ​ഹം കേ​ന്ദ്ര അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ല്‍ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ടം വി​ജ​യം ക​ണ്ടി​രു​ന്നു.

Related posts

Leave a Comment