ഇന്ത്യയിലെ വിദേശ നിക്ഷേപം വർധിച്ചെന്നുയുഎൻ റിപ്പോർട്ട്

മും​​​ബൈ: 2017-18 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ വി​​​ദേ​​​ശ നി​​​ക്ഷേ​​​പം ആ​​​റു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 4,200 കോ​​ടി യു​​​എ​​സ്​​​ഡോ​​​ള​​​റാ​​​യ​​​താ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ(​​​യു​​​എ​​​ൻ) റി​​​പ്പോ​​​ർ​​​ട്ട്. നി​​​ർ​​​മാ​​​ണം, വാ​​​ർ​​​ത്ത​​​ാവി​​​നി​​​മ​​​യം, ധ​​​ന​​​കാ​​​ര്യം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് വി​​​ദേ​​​ശനി​​​ക്ഷേ​​​പം കൂ​​​ടു​​​ത​​​ൽ എത്തി​​​യ​​​തെ​​​ന്നും വി​​​ദേ​​​ശനി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ക്കു​​​ന്ന 20 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​ക്കെ​​​ന്നും യു​​​എ​​​ന്നി​​​ന്‍റെ വേ​​​ൾ​​​ഡ് ഇ​​​ൻ​​​വ​​​സ്റ്റ്മെ​​​ന്‍റ് – 2019 റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​യു​​​ന്നു.

ഇ -​​​കോ​​​മേ​​​ഴ്സ് രം​​​ഗ​​​ത്തെ​​​യും ടെ​​​ലി​​​കോം രം​​​ഗ​​​ത്തെ​​​യും വി​​​ശാ​​​ല സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ക്കു നേ​​​ട്ട​​​മാ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ലെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ- ​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഫ്ലി​​​പ്കാ​​​ർ​​​ട്ട് , അ​​​മേ​​​രി​​​ക്ക​​​ൻ റീ​​​ട്ടെ​​​യ്ൽ വ​​​ന്പ​​​ൻ വാ​​​ൾ​​​മാ​​​ർ​​​ട്ട് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത​​​ട​​​ക്ക​​​മു​​​ള്ള വ​​​ൻ ഏ​​​റ്റെ​​​ടു​​​ക്ക​​​ലു​​​ക​​​ളും ഇ​​​ന്ത്യ​​​ക്കു നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം, അ​​​ടു​​​ത്തി​​​ടെ ഇ​​​ന്ത്യ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഇ​​​വി​​​ടേ​​​ക്കു​​​ള്ള വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​വും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

ത​​​ദ്ദേ​​​ശീ​​​യ റീ​​​ട്ടെ​​​യ്ൽ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ വി​​​ദേ​​​ശ ഇ-​​​കൊ​​​മേ​​​ഴ്സ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ അ​​​ടു​​​ത്തി​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​ദേ​​​ശ നി​​​ക്ഷേ​​​പം ഏ​​​ഷ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ണ്ടാ​​​യ വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ 39 ശ​​​ത​​​മാ​​​ന​​​വും ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​ത്തി​​​യ​​​ത്. 2017ൽ ​​​ഇ​​​ത് 33 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​ദേ​​​ശ​ നി​​​ക്ഷേ​​​പ​​​ത്തി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. 2017നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് 3.5 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ത്തി​​​ലെ വ​​​ർ​​​ധ​​​ന.

ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള പ്ര​​​ത്യേക​ സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഏ​​​ഷ്യ​​​യി​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ലോ​​​ക​​​ത്താ​​​കെ​​​യു​​​ള്ള 5,400 പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ 4,000 എ​​​ണ്ണ​​​മാ​​​ണ് ഏ​​​ഷ്യ​​​യി​​​ലു​​​ള്ള​​​ത്.

ചൈ​​​ന​​​യ്ക്കാ​​ണു പ്ര​​​ത്യേക സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം (2500). ര​​​ണ്ടാം സ്ഥാ​​​നം ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​നാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ 373 പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക​ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​നി​​​യും വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts