ലേ​ഖ അം​ബു​ജാ​ക്ഷ​ൻ ഇ​നി ഓ​ർ​മ​ക​ളി​ൽ മാ​ത്രം; മ​ര​ണ​മെ​ത്തു​ന്ന നേ​ര​ത്തും കാ​ൻ​സ​ർ പോ​രാ​ളി

ചെ​റു​പു​ഴ: ആ​ത്മ​വി​ശ്വാ​സം​കൊ​ണ്ടു കാ​ന്‍​സ​റി​നെ അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ച്ച​തി​നൊ​പ്പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ അ​തി​ജീ​വ​ന​യാ​ത്ര​യും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കി​ട്ട് കാ​ന്‍​സ​ര്‍​രോ​ഗി​ക​ൾ​ക്ക് ആ​ത്മ​ധൈ​ര്യം പ​ക​രു​ക​യും ചെ​യ്ത ശ്ര​ദ്ധേ​യ​യാ​യ പോ​രാ​ളി ലേ​ഖ അം​ബു​ജാ​ക്ഷ​ൻ ഇ​നി ഓ​ർ​മ.

കാ​ൻ​സ​റി​നെ​തി​രേ ര​ണ്ട​ര വ​ർ​ഷ​ത്തെ ചെ​റു​ത്തു​നി​ല്പി​നൊ​ടു​വി​ലാ​ണ് ലേ​ഖ അം​ബു​ജാ​ക്ഷ​ൻ (44) മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ത​ന്‍റെ രോ​ഗാ​വ​സ്ഥ, ക​ട​ന്നു​വ​ന്ന വ​ഴി​ക​ൾ, രോ​ഗ​വേ​ള​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി​യു​ള്ള ത​ന്‍റെ ജീ​വി​തം എ​ന്നി​വ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലേ​ഖ പ​ല​പ്പോ​ഴാ​യി വി​വ​രി​ച്ചി​രു​ന്നു. കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​രാ​യി എ​ല്ലാം അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തി​യ നി​ര​വ​ധി പേ​ർ​ക്ക് ഇ​വ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ൽ ആ​ത്മ​വി​ശ്വാ​സ​വും ഇ​ച്ഛാ​ശ​ക്തി​യോ​ടെ രോ​ഗ​ത്തോ​ടു പൊ​രു​താ​നു​ള്ള ക​രു​ത്താ​കു​ക​യും ചെ​യ്തു.

പ​ല​ത​വ​ണ മ​ര​ണ​ത്തെ മു​ന്നി​ൽ​ക്ക​ണ്ട ലേ​ഖ ത​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യും ജീ​വി​ത​സ്വ​പ്ന​ങ്ങ​ളും വി​വ​രി​ച്ച് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​നു തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ലും ലേ​ഖ ക്ഷീ​ണി​ത​യെ​ങ്കി​ലും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​ന്‍റെ ഭ​ർ​ത്താ​വാ​യ ‘അ​ന്പു​വേ​ട്ട​നി​ലൂ​ടെ’ സ​ജീ​വ​മാ​യി​രു​ന്നു.

ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ​യും ലേ​ഖ അം​ബു​ജാ​ക്ഷ​ൻ ശ്ര​ദ്ധേ​യ​യാ​യി​രു​ന്നു. ഇ​വ​ർ നാ​ഗാ​ലാ​ൻ​ഡി​ലെ ഗോ​ത്ര​ജ​ന​ത​യെ​ക്കു​റി​ച്ച് ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി ദേ​ശീ​യ​ത​ല​ത്തി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ലേ​ഖ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്ന​ത്. 2019ൽ ​പു​റ​ത്തി​റ​ങ്ങി​യ പ​രി​സ്ഥി​തി​പ്രാ​ധാ​ന്യ​മു​ള​ള ‘മു​ട്ടാ​യി​ക്ക​ള്ള​നും മ​മ്മാ​ലി​യും’ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഗാ​ന​ര​ച​ന, സം​ഗീ​തം എ​ന്നി​വ ചെ​യ്ത​തു ലേ​ഖ​യാ​ണ്. ലേ​ഖ​യു​ടെ ജീ​വി​ത​പ​ങ്കാ​ളി അം​ബു​ജാ​ക്ഷ​നാ​യി​രു​ന്നു സം​വി​ധാ​നം.

പി​ന്നീ​ട് നി​ര​വ​ധി ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളും ആ​ക്ഷേ​പ ഹാ​സ്യ​പ​ര​മ്പ​ര​ക​ളും ഇ​വ​രു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി. രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.

Related posts

Leave a Comment