കൈകോർക്കാം കായലിനായി -5 വേമ്പനാട്ട് കായലും അതിനോടു ചേർന്നുകിടക്കുന്ന തണ്ണീർത്തടങ്ങളും നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെയും കാർഷിക പ്രതിസന്ധികളെയും മറികടക്കാൻ ഇനി നമുക്കു മുന്നിലുള്ളത് കൂട്ടായ പ്രവർത്തനത്തിന്റെയും ശാസ്ത്രീയമായ പരിഹാരങ്ങളുടെയും വഴിയാണ്. വേന്പനാട്ട് കായലിന്റെ ജലസംഭരണശേഷി ഗണ്യമായി കുറഞ്ഞതാണ് ഏറ്റവും വലിയ പ്രതിസന്ധി. മീനച്ചിലാർ, പന്പ, അച്ചൻകോവിലാർ, മണിമലയാർ, മൂവാറ്റുപുഴ തുടങ്ങിയ നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും ചെളിയും അടിഞ്ഞുകൂടി കായലിന്റെയും നദികളുടെയും അടിത്തട്ട് ഉയർന്നിരിക്കുന്നു. ഇതിനു പരിഹാരമായി, കായലിലും നദികളിലും അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യാനുള്ള ഒറ്റത്തവണ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കണം. സർക്കാരിന് അധിക സാന്പത്തിക ബാധ്യതയില്ലാതെതന്നെ, നീക്കം ചെയ്യുന്ന മണ്ണും ചെളിയും നിർമാണ ആവശ്യങ്ങൾക്കും മറ്റും വിനിയോഗിക്കുന്നതിലൂടെ ഈ പദ്ധതി ലാഭകരമായി നടപ്പാക്കാൻ സാധിക്കും. കൂടാതെ, കായലിന്റെ ജലസംഭരണശേഷി വീണ്ടെടുക്കാൻ ശാസ്ത്രീയമായ ഡ്രഡ്ജിംഗ് അനിവാര്യമാണ്. ഡ്രഡ്ജിംഗ് ചെയ്തെടുക്കുന്ന കട്ടയും ചെളിയും വേന്പനാട്…
Read More