കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ കാ​ത്തു നി​ല്‍​ക്കു​ന്ന സിം​ഹം! സി​ര്‍​ഗ​യ്ക്ക് വാ​ല​ന്‍റീ​നോ​ടു​ള്ള ഈ ​അ​ടു​പ്പത്തെ സ്‌​നേ​ഹ​മെ​ന്നോ ക​ട​പ്പാ​ടെ​ന്നോ ന​ന്ദി​യെ​ന്നോ വി​ളി​ക്കാം; കാ​ര​ണം…

സി​ര്‍​ഗ എ​ന്ന സിം​ഹ​ത്തി​ന് തന്‍റെ ഒ​രു ദി​വ​സം ഐ​ശ്വ​ര്യ​ത്തോ​ടെ തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ ത​ന്‍റെ ആ​ത്മാ​ര്‍​ഥ സു​ഹൃ​ത്തി​നെ ഒ​ന്ന് കെ​ട്ടി​പ്പി​ടി​ക്ക​ണം.

ഇ​ല്ലെ​ങ്കി​ല്‍ സി​ര്‍​ഗ​യ്ക്ക് ആ​കെ സ​ങ്ക​ട​മാ​കും. ആ​രാ​ണീ സു​ഹൃ​ത്തെ​ന്ന​ല്ലെ. ആ​ള്‍ മ​റ്റൊ​രു സിം​ഹ​മോ മ​റ്റേ​തെ​ങ്കി​ലും മൃ​ഗ​മോ ഒ​ന്നു​മ​ല്ല. വാ​ല​ന്‍റീ​ന്‍ ഗ്രു​വെ​ന​ര്‍ എ​ന്ന മ​നു​ഷ്യ​നാ​ണ് സി​ര്‍​ഗ​യു​ടെ ബെ​സ്റ്റ് ഫ്ര​ണ്ട്.

ന​ന്ദി സ്‌​നേ​ഹം ക​ട​പ്പാ​ട്

സി​ര്‍​ഗ​യ്ക്ക് വാ​ല​ന്‍റീ​നോ​ടു​ള്ള ഈ ​അ​ടു​പ്പ​ത്തി​നെ സ്‌​നേ​ഹ​മെ​ന്നോ ക​ട​പ്പാ​ടെ​ന്നോ ന​ന്ദി​യെ​ന്നോ വി​ളി​ക്കാം. കാ​ര​ണം അ​ത്ര​യും വ​ലി​യൊ​രു ക​ട​മ​യാ​ണ് വാ​ല​ന്‍റീ​ന്‍ സി​ര്‍​ഗ​യോ​ട് ചെ​യ്ത​ത്.

അ​ത് എ​ന്താ​ണെ​ന്നോ? സി​ര്‍​ഗ​യ്ക്ക് പ​ത്ത് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ള്‍ അ​വ​ളെ അ​വ​ളു​ടെ അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യി.

കാ​ട്ടി​ല്‍ ഒ​റ്റ​പ്പെ​ട്ട് ക​ര​ഞ്ഞ് ത​ള​ര്‍​ന്നു കി​ട​ന്ന അ​വ​ളെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ വാ​ലന്‍റീ​ന്‍ ക​ണ്ടു. അ​വ​ളെ എ​ടു​ത്ത് പ​രി​ച​രി​ച്ച് വ​ള​ര്‍​ത്തി. ഇ​ന്ന് ഒ​മ്പ​തു വ​യ​സു​കാ​രി​യാ​യി സി​ര്‍​ഗ.

ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​ര്‍

ഈ ​സ്‌​നേ​ഹ​വും ക​രു​ത​ലും ലോ​കം മു​ഴു​വ​നു​മു​ള്ള ല​ക്ഷ​ക​ണ​ക്കി​ന് ആ​ളു​കാ​ളാ​ണ് ക​ണ്ട​തും കേ​ട്ട​തും. ഇ​രു​വ​ര്‍​ക്കു​മി​പ്പോ​ള്‍ ല​ക്ഷ​ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​മു​ണ്ട്.

സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ബോ​ട്‌​സ്വാ​ന​യി​ലെ ക​ല​ഹാ​രി മ​രു​ഭൂ​മി​യി​ലെ മോ​ഡി​സ വൈ​ല്‍​ഡ് ലൈ​ഫ് പ്രോ​ജ​ക്ടി​ലാ​ണ് ഈ ​അ​ര്‍​പൂ​വ്വ സു​ഹൃ​ത്തു​ക്ക​ളു​ള്ള​ത്. ഇ​രു​വ​ര്‍​ക്കും കൂ​ട്ടാ​യി വാ​ല​ന്‍റീനയുടെ പ​ങ്കാ​ളി സാ​റ​യു​മു​ണ്ട്.

Related posts

Leave a Comment