ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം: ലിസ മതം മാറിയെന്ന് വ്യക്തമായ സൂചന; വഴിമുട്ടി അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തു കാ​ണാ​താ​യ ജ​ർ​മ്മ​ൻ യു​വ​തി ലി​സ വെ​യ്സി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഫ​ലം​കാ​ണു​ന്നി​ല്ല. ലി​സ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ലി​സ​യു​ടെ അ​മ്മ​യ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ളെ ബ​ന്ധ​പ്പെ​ടാ​ൻ ഇ​തു​വ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ലി​സ​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ജ​ർ​മ്മ​ൻ എം​ബ​സി​യോ​ട് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രി​ൽ നി​ന്ന് കൂ​ടു​ത​ൽ എ​ന്തെ​ങ്കി​ലും വി​വ​രം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ സം​ഘം.

ലി​സ വി​മാ​ന ഇ​റ​ങ്ങി​യ ശേ​ഷം സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും താ​മ​സി​ച്ച​താ​യ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. വി​മാ​നം ഇ​റ​ങ്ങി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന തെ​ളി​വ് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം കൈ​മാ​റി​യി​ട്ടു​ണ്ട്. തി​രി​കെ രാ​ജ്യ​ത്തെ ഒ​രു വി​മാ​ന​ത്താ​വ​ളം വ​ഴി പോ​യ​താ​യു​ള്ള വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.

ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് എ​ല്ലാ വി​മാ​ന​ത്ത​ാവ​ള​ങ്ങ​ളി​ലേ​യ്ക്കും അ‍​യ​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ട്. ലി​സ മ​തം മാ​റി​യെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ത​പ​രി​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൃ​ത്യ​മാ​യ ഒ​രു സൂ​ച​ന​യും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ത​മി​ഴ്നാ​ട് വ​ഴി നേ​പ്പാ​ൾ വ​ഴി വി​ദേ​ശ​ത്തേ​യ്ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് ആ ​രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ത്തു​ന്നു​ണ്ട്.

കാ​ണാ​താ​യി​ട്ട് മൂ​ന്ന​ര​മാ​സ​മാ​യി എ​ന്ന​താ​ണ് അ​ന്വേ​ഷ​ണ സം​ഘം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. സി​റ്റി ന​ർ​ക്കോ​ട്ടി​ക് എ​സി ഷീ​ൻ ത​റ​യി​ലി​ന്‍റേ​യും ശം​ഖു​മു​ഖം എ​സി ഇ​ള​ങ്കോ​യുടേ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ലി​സ​യെ ക​ണ്ടെ​ത്തു​ന്ന​തി​യി ഇ​ന്‍റ​ർ പോ​ളി​ന്‍റെ സ​ഹാ​യം അ​ന്വേ​ഷ​ണം തേ​ടി​യി​ട്ടു​ണ്ട്. ലി​സ​യോ​ടൊ​പ്പം ത​ല​സ്ഥാ​ന​ത്തെ​ത്തി​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ മു​ഹ​മ്മ​ദ​ലി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും ഇ​തു​വ​ര ഫ​ല​വ​ത്താ​യി​ട്ടി​ല്ല.

Related posts