ഡ്രൈ​ഡേ​യി​ലും സ​മ്പൂര്‍ണ ലോ​ക്ഡൗ​ണാ​യ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും വ്യാ​ജ മ​ദ്യ​ത്തി​നു വ​ലി​യ ഡി​മാ​ൻ​ഡ്! വ്യാ​ജമ​ദ്യ നി​ർ​മാ​ണം തുടരുന്നു…

പാ​ന്പാ​ടി: ഡ്രൈ​ഡേ​യി​ലും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണാ​യ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും വ്യാ​ജ മ​ദ്യ​ത്തി​നു വ​ലി​യ ഡി​മാ​ൻ​ഡ്.

ലോ​ക്്ഡൗ​ണി​ൽ വി​ദേ​ശ​മ​ദ്യ ഷോ​പ്പു​ക​ളും ബാ​റു​ക​ളും അ​ട​ഞ്ഞു കി​ട​ന്ന​പ്പോ​ൾ വ​ലി​യ തോ​തി​ൽ വ്യാ​ജമ​ദ്യ നി​ർ​മാ​ണം ന​ട​ന്നി​രു​ന്നു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ വി​ദേ​ശ​മ​ദ്യ ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യാ​യ​ത്.

എ​ന്നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള വ്യാ​ജ മ​ദ്യ നി​ർ​മാ​ണ​ത്തി​ലാ​ണ് ചി​ല​ർ. വി​ൽ​പ​ന​യ്ക്കാ​യി വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന 10 ലി​റ്റ​ർ മ​ദ്യ​മാ​ണ് എ​ക്സൈ​സ് ക​ഴി​ഞ്ഞ ദി​വ​സം പാ​ന്പാ​ടി പ​രി​സ​ര​ത്തു നി​ന്നും പി​ടി​കൂ​ടി​യ​ത്.

വീ​ട് പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ചു മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന അ​രീ​പ്പ​റ​ന്പ് ഒ​റ​വ​യ്ക്ക​ൽ വ​ട​ക്ക​ൻ​മ​ണ്ണൂ​ർ രാ​ജ​ൻ മാ​ണി​യെ(56) തു​ട​ർ​ന്നു പി​ടി​കൂ​ടി.

അ​രീ​പ്പ​റ​ന്പ്, ഒ​റ​വ​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

റെ​യ്ഡി​ൽ പാ​ന്പാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ​തീ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ൻ. വി​നോ​ദ്, ജെ​ക്സി ജോ​സ​ഫ്, അ​നി​ൽ വേ​ലാ​യു​ധ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന്‍റ​ണി സേ​വ്യ​ർ, സു​ഭാ​ഷ്, മ​നു ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment