ലോധ കമ്മീഷന്‍റെ ചില നിർദേശങ്ങൾ അംഗീകരിക്കാൻ തീരുമാനം

മും​​​ബൈ: ലോ​​​ധ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ബി​​​സി​​​സി​​​ഐ​​​യി​​​ൽ ഭി​​​ന്ന​​​തെ​​​യെ​​​ന്നു സൂ​​​ച​​​ന. മും​​​ബൈ​​​യി​​​ലെ ഒ​​​രു ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന അ​​​നൗ​​​ദ്യോ​​​ഗി​​​ക മീ​​​റ്റിം​​​ഗി​​​ൽ 11 സം​​​സ്ഥാ​​​ന അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

ഈ ​​​യോ​​​ഗ​​​ത്തി​​​ൽ ലോ​​​ധ ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ഏ​​​താ​​​നും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വാ​​​ദ​​​മു​​​യ​​​ർ​​​ന്ന​​​ത്. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന എ​​​ൻ. ശ്രീ​​​നി​​​വാ​​​സ​​​നെ​​​യും മു​​​തി​​​ർ​​​ന്ന അം​​​ഗം നി​​​ര​​​ഞ്ജ​​​ൻ ഷാ​​​യെ​​​​​​യും ലോ​​​ധ ക​​​മ്മീ​​​ഷ​​​ൻ അ​​​യോ​​​ഗ്യ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. മീ​​​റ്റിം​​​ഗി​​​ൽ നി​​​ല​​​വി​​​ലെ ആ​​​ക്ടിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി അ​​​മി​​​താ​​​ബ് ചൗ​​​ധ​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ട്ര​​​ഷ​​​റ​​​ർ അ​​​നി​​​രു​​​ദ്ധ് ചൗ​​​ധ​​​രി​​​യെ യോ​​​ഗ​​​ത്തി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല.

സു​​​പ്രീം​​​കോ​​​ട​​​തി​​​യോ​​​ടും ക​​​മ്മീ​​​ഷ​​​നോ​​​ടും എ​​​തി​​​ർ​​​ത്ത് മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത് ബി​​​സി​​​സി​​​ഐ​​​ക്ക് ഗു​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്ന വി​​​കാ​​​രം ചി​​​ല ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ട്. ഇ​​​താ​​​ണ് യോ​​​ജി​​​ക്കാ​​​വു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് ഒ​​​രു വി​​​ഭാ​​​ഗ​​​ത്തെ എ​​​ത്തി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

70 വ​​​യ​​​സി​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മാ​​​യ​​​വ​​​ര്‍, മ​​​ന്ത്രി​​​മാ​​​ര്‍, സ​​​ര്‍ക്കാ!​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ബി​​​സി​​​സി​​​ഐ ഭാ​​​ര​​​വാ​​​ഹി​​​യാ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ഒ​​​ന്പ​​​തു വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ഒ​​​രാ​​​ൾ വ​​​ഹി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​​സം​​​ഘം ഒ​​​രു സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തി​​​ല്‍ ഒ​​​രു അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ വോ​​​ട്ട് മാ​​​ത്ര​​​മെ ബി​​​സി​​​സി​​​ഐ പ​​​രി​​​ഗ​​​ണി​​​ക്കാ​​​വു എ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ഐ​​​പി​​​എ​​​ലി​​​നും ബി​​​സി​​​സി​​​ഐ​​​ക്കും പ്ര​​​ത്യേ​​​ക ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി വേ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ ഒ​​​ട്ടും പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നും യോഗത്തിൽ വി​​​ല​​​യി​​​രു​​​ത്തി.

എ​​​ന്നാ​​​ൽ, യോ​​​ഗ​​​ത്തി​​​ലേ​​​ക്കു ക്ഷ​​​ണം ല​​​ഭി​​​ക്കാ​​​ത്ത ഒ​​​രം​​​ഗം പ​​​റ​​​ഞ്ഞ​​​ത് ഭി​​​ന്നാ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ബി​​​സി​​​സി​​​ഐ​​​ക്ക് ഒ​​​രു ത​​​ര​​​ത്തി​​​ലും ഗു​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്നാ​​​ണ്. യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 11 സം​​​സ്ഥാ​​​ന അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളി​​​ൽ അ​​​ഞ്ച് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് നി​​​ല​​പാ​​​ടെടുത്തിരിക്കുന്നത്. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും നി​​​ല​​​പാ​​​ടു മാ​​​റ്റു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കാ​​​ത്ത അം​​​ഗം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Related posts