ധനുമാസത്തിലെ വാഴ്ത്തൽ തിരുവാതിര..! മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു, അ​ശ്ര​ദ്ധ മൂ​ലം സം​ഭ​വി​ച്ച​താ​കാമെന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക് അ​ശ്ര​ദ്ധ മൂ​ലം സം​ഭ​വി​ച്ച​താ​കാം ഇ​തെ​ന്നു​മാ​ണ് ശി​വ​ൻ​കു​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം.

ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ച​ത്. 502 സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര​യാ​ണ് ചൊ​വ്വാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്.

മെ​ഗാ തി​രു​വാ​തി​ര​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​ലൂ​ജ​യ​ട​ക്കം 550 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, എം​എ​ൽ​എ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി​യു​ള്ള തി​രു​വാ​തി​ര ക​ളി.

കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​ഞ്ഞൂ​റി​ല​ധി​കം സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള തി​രു​വാ​തി​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Related posts

Leave a Comment