കാ​മു​ക​ന് വി​വാ​ഹ​പ്രാ​യ​മാ​യി​ല്ല; പെ​ണ്‍​കു​ട്ടി​യെ കോ​ട​തി ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ടു; സംഭവം മഞ്ചേരിയില്‍

മ​ഞ്ചേ​രി: വി​വാ​ഹ​ത്ത​ലേ​ന്ന് കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ പെ​ണ്‍​കു​ട്ടി​യെ കോ​ട​തി ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. കാ​മു​ക​ന് വി​വാ​ഹ പ്രാ​യ​മാ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് മ​ഞ്ചേ​രി ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 19 കാ​രി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു.

മ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ വി​വാ​ഹം. എ​ന്നാ​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന് സ​ഹോ​ദ​ര​ൻ മ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തൃ​ത്താ​ല സ്വ​ദേ​ശി​യാ​യ ഇ​രു​പ​തു​കാ​ര​നൊ​പ്പം പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

Related posts