മാ​ലി​ന്യ നി​ക്ഷേ​പം പ​ക​ര്‍​ത്തൂ, റി​വാ​ര്‍​ഡ് നേ​ടാം…! വാ​ട്സ് ആ​പ്പ് വ​ഴി പ​രാ​തി അ​യ​യ്ക്കാ​ന്‍ സം​വി​ധാ​നം

കോ​ഴി​ക്കോ​ട്: പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​നി വാ​ട്സ് ആ​പ്പ് വ​ഴി പ​രാ​തി ന​ല്‍​കാം. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നാ​ണ് പു​തി​യ ആ​ശ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മാ​ലി​ന്യ​ങ്ങ​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പൊ​തു​റോ​ഡു​ക​ളി​ലും പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ക​യോ ക​ത്തി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ക​ണ്ടാ​ല്‍ അ​ത് പ​ക​ര്‍​ത്തി വാ​ട്സ് ആ​പ്പ് ന​മ്പ​റി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഫോ​ട്ടോ​യോ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളോ ആ​ക്കി വേ​ണം ഇ​വ അ​യ​യ്ക്കു​വാ​ന്‍. ഇ​പ്ര​കാ​രം അ​യ​യ്ക്കു​ന്ന​വ​ര്‍​ക്ക് റി​വാ​ര്‍​ഡും കോ​ര്‍​പ​റേ​ഷ​ന്‍ ന​ല്‍​കും. കു​റ്റ​കൃ​ത്യം ചെ​യ്ത​വ​ര്‍​ക്ക് ചു​മ​ത്തു​ന്ന പി​ഴ​യു​ടെ 15 ശ​ത​മാ​ന​മാ​ണ് പ​രാ​തി അ​റി​യി​ക്കു​ന്ന​വ​ര്‍​ക്ക് റി​വാ​ര്‍​ഡാ​യി ന​ല്‍​കു​ക.

നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ക​പ്പു​ക​ള്‍, പ്ലെ​യി​റ്റു​ക​ള്‍, പ്ലാ​സ്റ്റി​ക് അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ വി​ല്‍​പ​ന ന​ട​ത്തു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ല്‍ അ​ക്കാ​ര്യ​വും ഫോ​ട്ടോ​യോ ദൃ​ശ്യ​ങ്ങ​ളോ സ​ഹി​തം വാ​ട്സ് ആ​പ്പ് വ​ഴി അ​യ​യ്ക്കാം. പ​രാ​തി ന​ല്‍​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ര​ഹ​സ്യ​മാ​യാ​ണ് സൂ​ക്ഷി​ക്കു​ക. 9400394497 എ​ന്ന ന​മ്പ​റി​ലേ​ക്കാ​ണ് വാ​ട്സ് ആ​പ്പ് വ​ഴി അ​യ​യ്ക്കേ​ണ്ട​ത്. വാ​ട്സ് ആ​പ്പ് ന​മ്പ​ര്‍ നാ​ളെ മു​ത​ല്‍ നി​ല​വി​ല്‍ വ​രും.

അ​തേ​സ​മ​യം ഈ ​ന​മ്പ​റി​ല്‍ കോ​ളു​ക​ള്‍ സ്വീ​ക​രി​ക്കി​ല്ല. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ പൊ​തു​ശു​ചീ​ക​ര​ണ​ത്തി​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും പ്ര​ഥ​മ പ​രി​ഗ​ണ ന​ല്‍​കി​കൊ​ണ്ട് ന​ട​ത്തി​യ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ ഒ​ന്നാം സ​മ്മാ​നം വ​രെ ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ പൊ​തുജ​ലാ​ശ​യ​ങ്ങ​ളി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും പ​തി​വാ​ണ്. കൂ​ടാ​തെ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും സ്ഥി​രം സം​ഭ​വ​മാ​ണ്. ഇ​ത് വാ​യു​മ​ലീ​ന​ക​ര​ണ​ത്തി​നും മ​റ്റും ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ആ​ശ​യ​വു​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍ രം​ഗ​ത്തെ​ത്തി​യ​ത്.

Related posts