പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മധുവിന്‍റെ തലയടിച്ചു തകർത്തു, വാരിയെല്ല് ചവിട്ടിയൊടിച്ചു; മ​ധു​വി​ന്‍റെ മ​ര​ണ​കാ​ര​ണം ത​ല​യി​ലെ ആ​ന്ത​രി​ക​ രക്തസ്രാവം

തൃ​ശൂ​ർ: അ​ട്ട​പ്പാ​ടി​യി​ലെ മ​ധു​വി​ന്‍റെ മ​ര​ണ​കാ​ര​ണം ത​ല​യി​ലെ ആ​ന്ത​രി​ക​ ര​ക്ത​സ്രാ​വ​മെ​ന്ന് പോ​സ്റ്റ്​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മ​ധു​വി​ന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും വാരിയെല്ല് ചവിട്ടേറ്റ് ഒടിഞ്ഞതായും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റി​പ്പോ​ർ​ട്ടിൽ വ്യക്തമാക്കുന്നു.

അ​തേ​സ​മ​യം മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. സം​ഭ​വം പ്ര​ത്യേ​ക​സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

വ്യാ​​ഴാ​​ഴ്ച​​​യാ​​​ണ് ക​​​ടു​​​കു​​​മ​​​ണ്ണ ഉൗ​​​രി​​​ലെ മ​​​ല്ലി-​​​മ​​​ല്ല​​​ൻ ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ മ​​​ധു (27)ദാ​​​രു​​​ണ​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഉ​​ച്ച​​യ്ക്ക് 12.30ന് മ​​​ധു​​​വി​​​നെ ഒ​​രു​​സം​​ഘ​​മാ​​ളു​​ക​​ൾ പി​​​ടി​​​കൂ​​​ടുകയായിരുന്നു. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ മോ​​​ഷ്ടി​​​ച്ചു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു മ​​ർ​​ദ​​നം

Related posts