മാ​ല പൊ​ട്ടി​ച്ച​ശേ​ഷം വൃ​ദ്ധ​യെ  ത​ള്ളി​യി​ട്ട്  മോഷ്ടാക്കൾ പി​ടി​യി​ൽ; സാരമായി പരിക്കേറ്റ വൃദ്ധ ചികിത്‌സയിലിരിക്കെ മരണപ്പെട്ടു; പ്രതികളെ തമിഴ്നാട്ടിലെ കുളച്ചലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്

അ​ഞ്ച​ൽ: ​മ​ല​പൊ​ട്ടി​ച്ച ശേ​ഷം തൊ​ണ്ണൂ​റു​കാ​രി​യെ റോ​ഡി​ൽ ത​ള്ളി​യി​ട്ടു​കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വെ​ട്ടു​തു​റ ജ്യോ​തി​ഷ് ഭ​വ​നി​ൽ ജ്യോ​തി​ഷ് (23), തൃ​ശൂ​ർ മി​ണാ​ലൂ​ർ എ​രി​ഞ്ഞേ​ലി ബൈ​പാ​സ് റോ​ഡി​ൽ അ​ജീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​തേ​വ​ന്നൂ​ർ ക​വ​ല​ക്ക​പ്പ​ച്ച ജെ.​എ​സ്. ലാ​ൻ​ഡി​ൽ മാ​ധ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ പാ​റു​ക്കു​ട്ടി​യ​മ്മ (90)യാ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 28ന് ​ഉ​ച്ച​യ്ക്ക് മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വേ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന 2 പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല പൊ​ട്ടി​ച്ച ശേ​ഷം റോ​ഡി​ൽ ത​ള്ളി​യി​ട്ട് ക​ട​ന്നു​ക​ള​ഞ്ഞ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ പാ​റു​ക്കു​ട്ടി​യ​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വം ക​ണ്ട സ്ത്രീ​യി​ൽ നി​ന്ന് പൊ​ലീ​സി​ന് സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ 22 ഓ​ളം സി.​സി. ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​സ്റ്റ​ർ പ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ൾ ത​മി​ഴ് നാ​ട്ടി​ലെ കു​ള​ച്ച​ൽ ഭാ​ഗ​ത്ത് ഉ​ണ്ടെ​ന്ന​റി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം ഷാ​ഡോ പോ​ലീ​സി​ന്‍റെയും ത​മി​ഴ് നാ​ട് പോലീ​സി​ന്‍റെയും സ​ഹാ​യ​ത്തോ​ടെ കൊ​ല്ലം റൂ​റ​ൽ എ​സ്.​പി ബി. ​അ​ശോ​ക് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ച​ട​യ​മം​ഗ​ലം എ​സ്.​ഐ ഷു​ക്കൂ​റാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

Related posts