ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ ബൈ​ക്കി​ലെത്തി മാ​ല പൊ​ട്ടി​ക്ക​ൽ വീ​ണ്ടും; പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പോലീസ്

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ ബൈ​ക്കി​ൽ വ​ന്ന് മാ​ല പൊ​ട്ടി​ക്ക​ൽ വീ​ണ്ടും. താ​ഴൂ​രി​ൽ ഇ​ന്ന​ലെ റോ​ഡി​ൽ​കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ക​മ്മ​ളം അ​ത്രാ​പ്പി​ള്ളി ശ​ശി​യു​ടെ ഭാ​ര്യ അ​നി​ത (35)യു​ടെ ര​ണ്ട​ര​പ​വ​ൻ തൂ​ക്ക​മു​ള്ള താ​ലി​മാ​ല ബൈ​ക്കി​ൽ വ​ന്ന് പൊ​ട്ടി​ച്ചു​കൊ​ണ്ടു​പോ​യി.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 11.45നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. മാ​ല പൊ​ട്ടി​ച്ച​ശേ​ഷം മോ​ഷ്ടാ​വ് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ ബൈ​ക്കി​ൽ വ​ന്ന് മാ​ല പൊ​ട്ടി​ക്കു​ന്ന​ത് പ​തി​വാ​യി മാ​റി​യി​രി​ക്ക​ുകയാ​ണ്. എ​ല്ലാ​യി​ട​ത്തും ബൈ​ക്കി​ൽ എ​ത്തു​ന്ന മോ​ഷ്ടാ​വ് ഒ​രാ​ൾ ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക സ്ക്വാ​ഡ്ത​ന്നെ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​തു​വ​രെ​യും ഇ​യാ​ൾ പോ​ലീ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യി​ട്ടി​ല്ല. മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തു​ന്പോ​ഴേ​ക്കും ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു​ക​ഴി​ഞ്ഞി​രി​ക്കും.

Related posts