ഇടിവെട്ട് ലുക്കില്‍ എക്‌സ്ട്രാ ഹോട്ട് ഡാന്‍സുമായി മാളവിക മേനോന്‍ ! ത്രസിപ്പിക്കുന്ന വീഡിയോ തരംഗമാവുന്നു…

യുവനടി മാളവിക മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ തരംഗമാവുന്നു. ഗ്ലാമര്‍ ലുക്കില്‍ തകര്‍പ്പന്‍ ചുവടുകളുമായാണ് താരം എത്തിയത്.

മാളവികയുടെ അസാമാന്യ മെയ്വഴക്കവും ചടുലമായ പ്രകടനവും ചുരുങ്ങിയ സമയത്തിനകം മികച്ച പ്രതികരണങ്ങളാണു നൃത്ത വിഡിയോയ്ക്കു നല്‍കിക്കൊടുത്തത്.

ഷോര്‍ട്‌സും ക്രോപ് ടോപ്പും ധരിച്ചു ചുവടുവയ്ക്കുന്ന മാളവികയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ മാളവിക മേനോന്‍ ഇതിനു മുന്‍പും നൃത്ത വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. തുടര്‍ന്ന് ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ‘ആറാട്ട്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

Related posts

Leave a Comment