ചങ്ങനാശേരി ബൈപാസ്   മാലിന്യക്കൂമ്പാരമാകുന്നു;  റോഡിലൂടെ മൂക്കു പൊത്താതെ നടക്കാനാവില്ലെന്ന് നാട്ടുകാർ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​കു​ന്നു. മൂക്കു​പൊ​ത്തി​യാ​ണ് ജ​ന​ങ്ങ​ൾ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.

ബൈ​പാസ് റോ​ഡി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗം മു​ത​ൽ ളാ​യി​ക്കാ​ട് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വീ​ടു​ക​ളി​ലേ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും മാ​ലി​ന്യം വ​ൻ​തോ​തി​ൽ ത​ള്ളു​ന്ന​ത്.

എ​സ്എ​ച്ച് ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ ത​ള്ളി​യ മാ​ലി​ന്യം റോ​ഡി​ലാ​കെ വ്യാ​പി​ച്ച നി​ല​യി​ലാ​ണ്. അ​റ​വു​ശാ​ല​ക​ൾ, പ​ച്ച​ക്ക​റി, ഇ​റ​ച്ചി സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി​യ സ്്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം പ്ലാ​സ്റ്റി​ക് ചാ​ക്കി​ലും ക​വ​റു​ക​ളി​ലു​മാ​ക്കി ത​ള്ളു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

നാ​ടും ന​ഗ​ര​വും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് ഒ​രു​സം​ഘം ആ​ളു​ക​ൾ മാ​ലി​ന്യം പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ന​ടു​റോ​ഡി​ലും വ​ലി​ച്ചെ​റി​യു​ന്ന​ത്.

ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ന​ഗ​ര​വാ​സി​ക​ളി​ൽ നി​ന്നും ഉ​യ​രു​ന്ന​ത്.

മാ​ലി​ന്യം ഭ​ക്ഷി​ക്കാ​ൻ ബൈ​പാ​സ് റോ​ഡി​ലേ​ക്ക് തെ​രു​വ്നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത് പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ൾ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പി​ലെ നി​ര​വ​ധി ജീ​വ​ന​ക്കാ​ർക്കും പോ​ലീ​സു​കാ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​ത് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ എ​ത്തു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ബൈ​പാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment