മാലിന്യത്തിൽ നഗരം നാറുമ്പോഴും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടേ​ത് തു​ഗ്ല​ക് പ​രി​ഷ്കാ​ര​മെ​ന്ന്  ചി​റ്റ​യം ഗോ​പ​കു​മാ​ർ എംഎൽഎ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ തു​ഗ്ല​ക് ഭ​ര​ണ​പ​രി​ഷ്കാ​ര​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​നീ​ക്കം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ സി​പി​ഐ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു മു​ന്പി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​സ​ഭ ചെ​യ്തി​ട്ടു​ള്ള പ​ദ്ധ​തി​ക​ളെ​ല്ലാം പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മു​ള്ള തി​ര​ക്കേ​റി​യ പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ആ​ത്മ​ഹ​ത്യ​പ​ര​മാ​ണെ​ന്ന് ചി​റ്റ​യം പ​റ​ഞ്ഞു 30 വ​ർ​ഷ​മാ​യി പ്ലാ​ന്‍റ് സം​വി​ധാ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് പി​ടി​പ്പു കേ​ടാ​ണെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ അ​ബ്ദു​ൾ ഷു​ക്കൂ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ റെ​ജി മ​ല​യാ​ല​പ്പു​ഴ, ടി. ​ജി. പു​രു​ഷോ​ത്ത​മ​ൻ, ബി. ​ഹ​രി​ദാ​സ്, പി.​പി. ശ​ശി, സു​മേ​ഷ് ബാ​ബു, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ടി.​ആ​ർ. ശു​ഭ, മ​നോ​ജ് വ​ട്ട​ക്കാ​വ്, ഗീ​താ​സ​ദാ​ശി​വ​ൻ, ഷി​നാ​ജ്, ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ന്ന് സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts