ഡെ​ൽ​റ്റാ വേ​രി​യ​ന്‍റ് വ്യാ​പ​നം കു​ട്ടി​ക​ളി​ൽ കാ​ണു​ന്നി​ല്ല! മാ​സ്കി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന​വ​രു​ടെ ശ​ന്പ​ളം ത​ട​ഞ്ഞു​വ​യ്ക്കും; ഫ്ളോ​റി​ഡ ഗ​വ​ർ​ണ​ർ

ഫ്ളോ​റി​ഡ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന ഫ്ളോ​റി​ഡ ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ച് സ്കൂ​ൾ ലീ​ഡ​ർ​മാ​ർ കു​ട്ടി​ക​ളെ മാ​സ്ക് ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചാ​ൽ അ​വ​രു​ടെ ശ​ന്പ​ളം ത​ട​ഞ്ഞു​വ​യ്ക്കാ​ൻ മ​ടി​ക്കു​ക​യി​ല്ലെ​ന്ന് ഫ്ളോ​റി​ഡ ഗ​വ​ർ​ണ​ർ വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ്വ​യ​മാ​യി മാ​സ്ക്ക് ധ​രി​ച്ചാ​ൽ അ​തി​നെ എ​തി​ർ​ക്ക​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

യു​വ​ജ​ന​ങ്ങ​ളി​ൽ ഡെ​ൽ​റ്റാ വേ​രി​യ​ന്‍റ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ന്ന​ത്. ഇ​തു വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ക​രു​തി​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

ഡെ​ൽ​റ്റാ വേ​രി​യ​ന്‍റ് വ്യാ​പ​നം കു​ട്ടി​ക​ളി​ൽ കാ​ണു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 1 ശ​ത​മാ​ന​ത്തി​ന് താ​ഴെ മാ​ത്ര​മേ കു​ട്ടി​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​തി​ൽ ത​ന്നെ 0.01 ശ​ത​മാ​ന​ത്തി​നു താ​ഴെ മാ​ത്ര​മേ കു​ട്ടി​ക​ളെ കോ​വി​ഡ് ബാ​ധി​ച്ചു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ളൂ​വെ​ന്നു​മാ​ണ് ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചു ഫ്ളോ​റി​ഡ ഗ​വ​ർ​ണ​ർ പ​റ​യു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ സ്കൂ​ളു​ക​ളി​ൽ പോ​യ​തി​നാ​ൽ കോ​വി​ഡ് ബാ​ധി​ച്ചു കു​ട്ടി​ക​ളാ​രും മ​രി​ച്ചു​വെ​ന്ന് ഒ​രു സം​ഭ​വം പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി അ​റി​വി​ല്ലെ​ന്നും എ​ന്നാ​ൽ സ്കൂ​ളി​ൽ പോ​കാ​തെ വീ​ട്ടി​ലി​രു​ന്നു നി​രാ​ശ​മൂ​ല​വും,

മ​റ്റു പ​ല മാ​ന​സി​ക അ​സ്വ​സ്ഥ​ത മൂ​ല​വും കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ൽ പോ​യി പ​ഠി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം സ്വീ​ക​രി​ച്ച​തെ​ന്നും വി​ശ​ദീ​ക​ര​ണ​മു​ണ്ട്.

ടെ​ക്സ​സ് ഗ​വ​ർ​ണ​റും, ഫ്ളോ​റി​ഡ ഗ​വ​ർ​ണ​റും സ്കൂ​ൾ തു​റ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ വ​ര​ണ​മെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ള്ള​ത്.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment