കൂട്ടുകാരിയുടെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയ അക്കൗണ്ടില്‍ നിന്നും നിരന്തരം അശ്ലീല വീഡിയോകള്‍ എത്തിയതോടെ യുവതി ഞെട്ടി ! മഹാരാഷ്ട്രയില്‍ ജോലി ചെയ്യുന്ന പുനലൂരുകാരി പരാതി നല്‍കിയപ്പോള്‍ കുടുങ്ങിയത് സ്വന്തം നാട്ടുകാരന്‍…

യുവതിയ്ക്ക് തുടര്‍ച്ചയായി പോണ്‍ വീഡിയോ അയച്ചു കൊടുത്ത 29കാരന്‍ ഒടുവില്‍ കുടുങ്ങി.

യുവതിയുടെ കൂട്ടുകാരിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ഈ പരിപാടി ചെയ്തു പോന്നത്.

പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശി റോബിന്‍ റോയി ജോണിനെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയില്‍ ജോലിചെയ്യുന്ന പുനലൂര്‍ സ്വദേശിനിയായ യുവതിക്കാണ് ഇയാള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ നിരന്തരം പോണ്‍ വിഡിയോകളും ചിത്രങ്ങളും അയച്ചത്.

യുവതിയുടെ പരാതിയെ തുര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റോബിന്‍ റോയി ജോണിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

റൂറല്‍ എസ്പി ഹരിശങ്കറിന് യുവതി ഇ-മെയിലായി നല്‍കിയ പരാതിയില്‍ സൈബര്‍സെല്ലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.

പ്രതി വീഡിയോ അയക്കാനായി ഡെനി പുനലൂര്‍ എന്ന വ്യാജ ഫേസ്ബുക്ക് വിലാസം ക്രിയേറ്റ് ചെയ്യുകയായിരുന്നു.

ഇതില്‍ പരാതിക്കാരിയുടെ കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറായി ഇടുകയയും ചെയ്തു. കൂട്ടുകാരിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും റിക്വസ്റ്റ് വന്നപ്പോള്‍ സംശയമേതുമില്ലാതെ യുവതി അക്‌സപ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഏപ്രില്‍ അഞ്ചു മുതല്‍ ഈ അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടിയ്ക്ക് തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ വന്നു തുടങ്ങുകയായിരുന്നു.

ഇത്തരം വീഡിയോകള്‍ അയക്കരുതെന്ന് യുവതി ആദ്യം താക്കീത് ചെയ്‌തെങ്കിലും വീണ്ടും വീണ്ടും വീഡിയോകള്‍ വന്നുകൊണ്ടേയിരുന്നു.

ഇതോടെ പൊലീസില്‍ പരാതി നല്‍കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. നിരവധി തവണ വിലക്കിയിട്ടും പ്രതി ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

റൂറല്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി. സ്ത്രീകളെ അപമാനിച്ചതിനും ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. പ്രതിയില്‍ നിന്ന് കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

Related posts

Leave a Comment