അ​ര​നൂ​റ്റാ​ണ്ടി​നു​ശേ​ഷം മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ലേ​ക്ക്; ച​രി​ത്ര​മെ​ഴു​താ​ൻ കു​തി​ച്ചു​യ​ർ​ന്ന് ആ​ർ​ട്ടെ​മി​സ്

ഫ്ളോ​റി​ഡ: അ​ര​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​നു​ഷ്യ​ൻ വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്ക്. മൂ​ന്നു അ​മേ​രി​ക്ക​ക്കാ​രും ഒ​രു ക​നേ​ഡി​യ​ൻ പൗ​ര​നു​മ​ട​ങ്ങു​ന്ന നാ​ലം​ഗ സം​ഘ​വു​മാ​യി നാ​സ​യു​ടെ ക​രു​ത്തു​റ്റ എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റ് ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നു വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം, പു​ല​ർ​ച്ചെ 4.06ന് ​ആ​യി​രു​ന്നു വി​ക്ഷേ​പ​ണം.

ഏ​ക​ദേ​ശം പ​ത്തു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദൗ​ത്യം ച​ന്ദ്ര​നെ ചു​റ്റി​സ​ഞ്ച​രി​ച്ച് സു​ര​ക്ഷി​ത​മാ​യി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തും. ഫ്ലോ​റി​ഡ​യു​ടെ തീ​ര​ങ്ങ​ളി​ൽ നാ​ലു ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളാ​ണു ച​രി​ത്ര നി​മി​ഷ​ത്തി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഒ​ത്തു​ചേ​ർ​ന്ന​ത്.‌

ച​രി​ത്രം കു​റി​ച്ചാ​ണ് ആ​ർ​ട്ടെ​മി​സ് 2 ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ച​ത്. ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​നി​ത​യും (ക്രി​സ്റ്റീ​ന കോ​ച്ച്), ഒ​രു ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നും (വി​ക്ട​ർ ഗ്ലോ​വ​ർ), ഒ​രു അ​മേ​രി​ക്ക​ക്കാ​ര​ന​ല്ലാ​ത്ത പൗ​ര​നും (കാ​ന​ഡ​യു​ടെ ജെ​റ​മി ഹാ​ൻ​സെ​ൻ) ഉ​ൾ​പ്പെ​ടു​ന്നു എ​ന്ന​താ​ണ് ഈ ​യാ​ത്ര​യു​ടെ പ്ര​ത്യേ​ക​ത. റീ​ഡ് വൈ​സ്മാ​ൻ ആ​ണ് ദൗ​ത്യ​ത്തി​ന്‍റെ ക​മാ​ൻ​ഡ​ർ.”ഞ​ങ്ങ​ൾ മ​നു​ഷ്യ​രാ​ശി​ക്കു​വേ​ണ്ടി​യാ​ണു പോ​കു​ന്ന​ത്…’ വി​ക്ഷേ​പ​ണ​ത്തി​നു തൊ​ട്ടു​മു​മ്പ് ജെ​റ​മി ഹാ​ൻ​സെ​ൻ പ​റ​ഞ്ഞു.

ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ
ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് പ​ക​രം ഉ​പ​ഗ്ര​ഹ​ത്തെ വ​ലം​വ​ച്ച് മ​ട​ങ്ങു​ക എ​ന്ന​താ​ണ് ഈ ​ദൗ​ത്യ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യം. മ​നു​ഷ്യ​രെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പേ​ട​ക​ത്തി​ന്‍റെ സു​ര​ക്ഷ, വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ, മാ​നു​വ​ൽ പൈ​ല​റ്റിം​ഗ് തു​ട​ങ്ങി​യ​വ യാ​ത്ര​യി​ൽ പ​രീ​ക്ഷി​ക്കും. 2028-ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന ച​ന്ദ്ര​നി​ലി​റ​ങ്ങു​ന്ന, “മൂ​ൺ ലാ​ൻ​ഡിം​ഗ്’ ദൗ​ത്യ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള നി​ർ​ണാ​യ​ക ഘ​ട്ട​മാ​ണി​ത്. ഈ ​യാ​ത്ര​യി​ൽ ഭൂ​മി​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​ര​ത്തേ​ക്കു സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ റി​ക്കാ​ർ​ഡും ഗ​വേ​ഷ​ക​സം​ഘ​ത്തി​നു സ്വ​ന്ത​മാ​കും.

ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം
ഇ​റാ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ആ​ർ​ട്ടെ​മി​സ് വി​ക്ഷേ​പ​ണ​ത്തെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ശം​സി​ച്ചു.”ഭൂ​മി​യി​ലും ബ​ഹി​രാ​കാ​ശ​ത്തും അ​മേ​രി​ക്ക ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​ക​യാ​ണ്. ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക​പ്പു​റ​വും ന​മു​ക്ക് വി​ജ‍​യം…’ ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. 2029-ഓ​ടെ ച​ന്ദ്ര​നി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ൻ പാ​ദ​മു​ദ്ര പ​തി​പ്പി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം നേ​ര​ത്തെ ത​ന്നെ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു.

ചെ​ല​വ് വ​ർ​ധ​ന​യും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളും മൂ​ലം വ​ർ​ഷ​ങ്ങ​ളോ​ളം വൈ​കി​യ ദൗ​ത്യ​മാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്. ചൈ​ന 2030-ഓ​ടെ ച​ന്ദ്ര​നി​ലി​റ​ങ്ങാ​ൻ പ​ദ്ധ​തി​യി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​മേ​രി​ക്ക​യു​ടെ ഈ ​കു​തി​ച്ചു​ചാ​ട്ടം വ​ലി​യ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​വും അ​ർ​ഹി​ക്കു​ന്നു.

ച​ന്ദ്ര​നെ തൊ​ടാ​തെ മ​ട​ക്കം
1972 ഏ​പ്രി​ലി​ലാ​ണ് അ​വ​സാ​ന​മാ​യി മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ച​ന്ദ്ര​ന്‍റെ സ​മീ​പ​ത്തേ​ക്ക് ഇ​തു​വ​രെ മ​നു​ഷ്യ​ർ എ​ത്തി​യി​ട്ടേ​യി​ല്ല. അ​ക്കാ​ര​ണ​ത്താ​ലാ​ണ് ആ​ർ​ട്ടെ​മി​സ് 2ന്‍റെ ദൗ​ത്യം ച​രി​ത്ര​പ​ര​മാ​യും പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന​ത്.എ​ന്നാ​ല്‍, ഈ ​ദൗ​ത്യ​ത്തി​ല്‍ ഭാ​ഗ​ഭാ​ക്കാ​കു​ന്ന സ​ഞ്ചാ​രി​ക​ളാ​രും ച​ന്ദ്ര​നി​ലി​റ​ങ്ങി​ല്ല. ച​ന്ദ്ര​നെ ചു​റ്റി​ക്ക​റ​ങ്ങി മ​ട​ങ്ങും. അ​പ്പോ​ളോ ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ലൂ​ടെ നി​ര​വ​ധി​ത്ത​വ​ണ മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലി​റ​ക്കി​യി​ട്ടു​ള്ള നാ​സ​യെ സം​ബ​ന്ധി​ച്ച് ഈ ​ദൗ​ത്യം എ​ന്തി​നാ​ണെ​ന്നു സാ​ധാ​ര​ണ​ക്കാ​ർ ചോ​ദി​ക്കു​മെ​ന്ന​ത് സ്വാ​ഭാ​വി​കം.

അ​തി​നു നാ​സ മ​റു​പ​ടി ന​ൽ​കു​ന്നു​ണ്ട്. ആ​ര്‍​ട്ടെ​മി​സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ഘ​ട്ട​മാ​ണി​ത്. ആ​ർ​ട്ടെ​മി​സ് 2ൽ ​ഉ​പ​യോ​ഗി​ക്കു​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും വി​ക്ഷേ​പ​ണ​വാ​ഹ​ന​ത്തി​ന്‍റെ​യും കാ​ര്യ​ക്ഷ​മ​ത വ​ള​രെ സൂ​ക്ഷ്മ​മാ​യും ഓ​രോ ഘ​ട്ട​ത്തി​ലും പ​രീ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും വി​ശ​ക​ല​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റ​ക്കു​ക​യെ​ന്ന​താ​ണ് ആ​ർ​ട്ടെ​മി​സ് 2ന്‍റെ ദൗ​ത്യം.

ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ആ​ർ​ട്ടെ​മി​സ് 3 ദൗ​ത്യ​ത്തി​ലൂ​ടെ ച​ന്ദ്ര​നി​ൽ മ​നു​ഷ്യ​നെ ഇ​റ​ക്കാ​നാ​ണ് നാ​സ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ന്ന് മ​നു​ഷ്യ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ സ​ഞ്ചാ​ര​പാ​ത​യും സൗ​ക​ര്യ​വും ഒ​രു​ക്കു​ക എ​ന്ന​താ​ണ് ആ​ര്‍​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യം.ആ​ർ​ട്ടെ​മി​സ് 2 ആ​യി​രി​ക്കും മ​നു​ഷ്യ​രെ​യും വ​ഹി​ച്ചു​കൊ​ണ്ട് ഏ​റ്റ​വു​മ​ധി​കം ദൂ​രം സ​ഞ്ച​രി​ക്കു​ന്ന ദൗ​ത്യ​വും. 22 ല​ക്ഷം കി​ലോ​മീ​റ്റ​റാ​ണ് ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ട​ത്. പ​ത്തു ദി​വ​സ​ത്തെ ഈ ​പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ല്‍ യാ​ത്രാ​സം​ഘം ഓ​റി​യോ​ണ്‍ എ​ന്ന യാ​ത്രാ പേ​ട​ക​ത്തി​ലെ ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മ​നു​ഷ്യ​ര്‍​ക്ക് എ​ത്ര​ത്തോ​ളം സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​രി​ശോ​ധി​ക്കും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ റോ​ക്ക​റ്റെ​ന്നു ക​രു​തു​ന്ന നാ​സ സ്പേ​സ് ലോ​ഞ്ച് സി​സ്റ്റ​ത്തി​ന്‍റെ ആ​ദ്യ​പ​രീ​ക്ഷ​ണ​വും കൂ​ടി​യാ​ണീ ദൗ​ത്യം. റോ​ക്ക​റ്റി​ന്‍റെ ശേ​ഷി​യും ഈ ​ദൗ​ത്യ​ത്തി​ലാ​ണ് പ​രീ​ക്ഷി​ക്കു​ന്ന​ത്. ഈ ​ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ഘ​ട്ടം ഭൂ​മി​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വാ​ണ്. മ​ണി​ക്കൂ​റി​ല്‍ ഏ​ക​ദേ​ശം 40,000 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​കും ഓ​റി​യോ​ൺ എ​ന്ന യാ​ത്രാ​പേ​ട​കം ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക. ആ ​സ​മ​യം 2,760 ഡി​ഗ്രി സെ​ല്‍​ഷ​സ് ചൂ​ടി​നെ​യാ​ണ് യാ​ത്രാ പേ​ട​ക​ത്തി​നു പ്ര​തി​രോ​ധി​ക്കേ​ണ്ട​ത്. ഇ​ത് സൂ​ര്യ​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ ചൂ​ടി​ന്‍റെ പ​കു​തി​യോ​ള​മാ​ണ്.

ഈ ​ക​ടു​ത്ത ചൂ​ടി​നെ പ്ര​തി​രോ​ധി​ച്ച് നി​യ​ന്ത്രി​ത ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യെ​ന്ന വ​ലി​യ പ​രീ​ക്ഷ​ണ ഘ​ട്ട​വും ആ​ർ​ട്ടെ​മി​സ് ര​ണ്ടി​നു ത​ര​ണം ചെ​യ്യേ​ണ്ട​തു​ണ്ട്.ഏ​റ്റ​വും നൂ​ത​ന​മാ​യ ലേ​സ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​മാ​ണ് ആ​ർ​ട്ടെ​മി​സ് 2ൽ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​സം​വി​ധാ​നം ഇ​തു​വ​രെ പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ദൗ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നും പു​തി​യ ലേ​സ​ര്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സം​വി​ധാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​മാ​ണ്. പ​ര​മ്പ​രാ​ഗ​ത റേ​ഡി​യോ ത​രം​ഗ​ങ്ങ​ള്‍​ക്കു പ​ക​രം വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്നു എ​ന്ന​താ​ണ് പു​തി​യ ലേ​സ​ർ സം​വി​ധാ​ന​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വ​ള​രെ ഉ​യ​ർ​ന്ന റ​സ​ലൂ​ഷ​നു​ള്ള വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും എ​ടു​ക്കാ​നാ​കും.

ഇ​തി​ലെ യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ദൗ​ത്യ​ങ്ങ​ളാ​ണു​ള്ള​ത്. ആ​ദ്യ ദി​വ​സം​ത​ന്നെ അ​വ​ർ​ക്ക് “പ്രോ​ക്‌​സി​മി​റ്റി ഓ​പ്പ​റേ​ഷ​ന്‍​സ് ഡെ​മോ​ണ്‍​സ്ട്രേ​ഷ​ന്‍’ ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​ടു​ത്ത ദൗ​ത്യ​ത്തി​ൽ ച​ന്ദ്ര​നി​ല്‍ ഇ​റ​ങ്ങു​മ്പോ​ഴോ മ​റ്റ് പേ​ട​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​മ്പോ​ഴോ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പേ​ട​ക​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള മ​നു​ഷ്യ നി​യ​ന്ത്രി​ത സം​വി​ധാ​നം (മാ​നു​വ​ൽ പൈ​ല​റ്റിം​ഗ് സി​സ്റ്റം) എ​ങ്ങ​നെ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന പ​രീ​ക്ഷ​ണ​മാ​ണി​ത്. ഭൂ​മി​യു​ടെ കാ​ന്തി​ക​വ​ല​യ​ത്തി​ന് പു​റ​ത്തെ​ത്തു​ന്പോ​ൾ ബ​ഹി​രാ​കാ​ശ​വി​കി​ര​ണ​ങ്ങ​ള്‍ എ​ങ്ങ​നെ മ​നു​ഷ്യ​ശ​രീ​ര​ത്തെ ബാ​ധി​ക്കു​ന്നു എ​ന്ന പ​രീ​ക്ഷ​ണം, കൂ​ടാ​തെ, ബ​ഹി​രാ​കാ​ശ​ത്തെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ല്‍ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യും യാ​ത്ര​ക്കാ​ർ ന​ട​ത്തേ​ണ്ട​താ​യു​ണ്ട്.

Related posts

Leave a Comment