നിങ്ങൾക്കും നേരാം ആശംസകൾ..! നിയമ സഭാ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട് കെ.എം മാണി; ആശംസകൾ നേർന്ന് സഭാംഗ ങ്ങൾ; എല്ലാവർക്കും നന്ദി പറഞ്ഞ് മാണി

kmmani-lതിരുവനന്തപുരം: നിയമസഭാ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട വേളയിൽ തനിക്ക് ആശംസ നേർന്ന എല്ലാവർക്കും കേരള കോണ്‍ഗ്രസ്എം ചെയർമാൻ കെ.എം.മാണി നന്ദി രേഖപ്പെടുത്തി. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് എല്ലാവരോടുമുള്ള സ്നേഹം മാണി അറിയിച്ചത്.

തന്നെ അരനൂറ്റാണ്ട് കാലം പാലായുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത് വോട്ടർമാരാണ്. അവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല. തനിക്ക് ആരോടും വിരോധമില്ല. തന്നെ വിമർശിക്കുന്നവരോടും വിരോധമില്ല. അങ്ങനെ വിരോധം വച്ചു നടക്കുന്നയാളല്ല താൻ.

പി.സി.ജോർജിനോട് തനിക്ക് ഒരു വിരോധവുമില്ലെന്നും ജോർജ് തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അഭിനന്ദിച്ച് സംസാരിച്ചവരെ കണ്ടപ്പോഴാണ് മനസിലായത് നമ്മൾ ശത്രുക്കളായ കാണുന്നവർ പോലും നമ്മുടെ മിത്രങ്ങളാണ് എന്നും മാണി പറഞ്ഞു.

Related posts