ഇതാണോ സാധനം, ഈ തടിച്ച ശരീരം കഥാനായികയ്ക്ക് ചേര്‍ന്നതല്ല, ആ സംവിധായകന്റേത് പെരുമാറ്റം തികച്ചും മര്യാദയില്ലാത്തത്, മഞ്ജിമയ്ക്ക് നേരിട്ട ദുരനുഭവം ഇങ്ങനെ

manjima 2നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ സിനിമ രംഗത്തെ പല മോശം കാര്യങ്ങളും പുറത്തായി കൊണ്ടിരിക്കുകയാണ്. നടികള്‍ പലരും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗികപരമായ ആക്രമണങ്ങള്‍ തുറന്നുപറയുകയാണ്. പത്മപ്രിയയും പഴയ നടി ചാര്‍മിളയുമൊക്കെ ഇത്തരത്തില്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ആദ്യം ഇത്തരത്തില്‍ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത് യുവതാരം മഞ്ജിമ മോഹനാണ്.

മലയാളത്തില്‍ അല്ല നടിക്ക് മോശം അനുഭവം നേരിടേണ്ടിവന്നത് എന്നുമാത്രം. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ അച്ചം എന്‍പത് മടിമയൈടാ എന്ന ചിത്രത്തിന് ശേഷം നടിക്ക് തമിഴില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നിരുന്നു. അതിലൊരു ചിത്രത്തിന്റെ സംവിധായകനാണ് ഇത്തരത്തില്‍ പെരുമാറിയത്. ‘‘ഇതാണോ സാധനം, ഈ തടിച്ച ശരീരം കഥാനായികയ്ക്ക് ചേര്‍ന്നതല്ല’ തന്നെ നോക്കി സംവിധായകന്‍ ഇങ്ങനെ പറഞ്ഞെന്നാണ് മഞ്ജിമ വെളിപ്പെടുത്തിയത്. അത് തനിക്ക് മുഖത്തേറ്റം ഒരു പ്രഹരമായിരുന്നു എന്ന് മഞ്ജിമ പറയുന്നു. തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. അത് കേട്ട ക്ഷണം ഞാന്‍ ഇറങ്ങിപ്പോന്നു. എനിക്ക് വല്ലാത്ത വിഷമം തോന്നി എന്ന് നടി പറഞ്ഞു.

ഞാന്‍ തടിച്ചിരുന്നതിനെ കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിലോ അല്ല എനിക്ക് സങ്കടം തോന്നിയത്. ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുമ്പോള്‍ ഒരു മര്യാദ വേണ്ടേ? മര്യാദ കാണിക്കാത്ത ഇയാളാണോ സംവിധായകനെന്ന് മഞ്ജിമ ചോദിക്കുന്നു. ശരിക്കും എന്റെ വ്യക്തിത്വത്തെയാണ് അയാള്‍ അപമാനിച്ചത്. അതുവഴി എന്നേക്കാള്‍ ചെറുതായത് അയാളും. അതുകൊണ്ട് ഇത് വലിയ വിവാദമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമോ എന്ന് പലരും ചോദിക്കാറുണ്ട്. ഗ്ലാമര്‍ ചെയ്യാന്‍ ഇഷ്ടമാണ്, പക്ഷെ ശരീരം എക്‌സ്‌പോസ് ചെയ്യാന്‍ ആഗ്രഹമില്ല- നടി വ്യക്തമാക്കുന്നു.

Related posts