ധൈര്യമുണ്ടേൽ നേരിട്ടുവാ..! തനിക്കെതിരെയുള്ള അഴിമതി ആ​രോ​പ​ണം തെ​ളി​യി​ച്ചാ​ൽ സ്വ​ത്ത് എ​ഴു​തി ന​ൽ​കാ​മെ​ന്നു വി ഡി സ​തീ​ശ​ന്‍​റെ വെ​ല്ലു​വി​ളി

vd-satheeshanപ​റ​വൂ​ർ: സി​പി​എ​മ്മി​ലെ ചി​ല​ർ ഒ​രു വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​നെ മു​ന്നി​ൽ നി​ർ​ത്തി ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​ഞ്ഞാ​ൽ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​യാ​ൾ​ക്കു തന്‍റെ സ്വ​ത്ത് ന​ല്കാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ അ​വ​ർ പ​റ​യു​ന്ന​വ​ർ​ക്കോ അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കോ ന​ല്കാ​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍​റെ വെ​ല്ലു​വി​ളി.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ​റ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ഇ​റ​ങ്ങി​യി​ട്ടു​ള്ള​ത്.ഇ​യാ​ൾ​ക്കെ​തി​രേ ഒ​രു​പാ​ട് ക​ഥ​ക​ളു​ണ്ട്. ത​ന്‍​റെ പ​ക്ക​ലു​ള്ള തെ​ളി​വു​ക​ൾ സ​ഹി​തം കേ​സ് ന​ല്കി​യാ​ൽ മു​ഖ്യ​മ​ന്ത്രി വി​ചാ​രി​ച്ചാ​ലും ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല.

ത​നി​ക്കെ​തി​രേ യു​ദ്ധം ചെ​യ്യാ​നാ​ണെ​ങ്കി​ൽ നേ​രി​ട്ട് വ​ര​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ൻ. യോ​ഗ​ത്തി​ൽ കെ.​എ. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts