മഞ്ജിമയ്ക്ക് ഭാഗ്യമുണ്ട്!

ബോ​ളി​വു​ഡ് സു​ന്ദ​രി ക​ങ്ക​ണ റ​ണൗ​ത്തി​ന് ലോ​ക​ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്ത ചി​ത്ര​മാ​ണ് ക്യൂ​ൻ. ഈ ​ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക്, ത​മി​ഴ് റീ​മേ​ക്കു​ക​ൾ ഇ​തി​നോ​ട​കം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​നി വ​രാ​നു​ള്ള​ത് മ​ല​യാ​ളം റീ​മേ​ക്കാ​ണ്. മ​ല​യാ​ളം റീ​മേ​ക്കി​ൽ ക​ങ്ക​ണ ചെ​യ്ത ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​യി​ക ആ​രാ​യി​രി​ക്കും? കു​റേ​ക്കാ​ല​ത്തെ മ​ല​യാ​ളി​യു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി​രി​ക്കു​ന്നു.

മ​ഞ്ജി​മ മോ​ഹ​ൻ ക്യൂ​ൻ മ​ല​യാ​ളം റീ​മേ​ക്കി​ൽ നാ​യി​ക​യാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വി​വ​രം. മ​റ്റു താ​ര​ങ്ങ​ൾ, സം​വി​ധാ​യ​ക​ൻ, അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രങ്ങൾ ഉ​ട​ൻ പു​റ​ത്തു​വരും. പാ​രി​സ് പാ​രി​സ് എ​ന്നു പേ​രി​ട്ട ത​മി​ഴ് റീ​മേ​ക്കി​ൽ കാ​ജ​ൽ അ​ഗ​ർ​വാ​ളാ​ണ് നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. തെ​ലു​ങ്ക് പ​തി​പ്പി​ൽ ത​മ​ന്ന ഭാ​ട്യ നാ​യി​ക​യാ​കു​ന്നു.

വി​വാ​ഹം മു​ട​ങ്ങി​യ​തി​നാ​ൽ ത​നി​യെ ല​ണ്ട​നി​ലേ​ക്ക് ഹ​ണി​മൂ​ണി​ന് പോ​യ റാ​ണി മെ​ഹ്റ എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ക്യൂ​ൻ പ​റ​ഞ്ഞ​ത്. 2014ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് വി​കാ​സ് ബാ​ൽ ആ​യി​രു​ന്നു. ക​ങ്ക​ണ​യു​ടെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ക്യൂ​നി​ലേ​ത്. ദേ​ശീ​യ പു​ര​സ് കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലൂ​ടെ ക​ങ്ക​ണ​യെ​ത്തേ​ടി എ​ത്തി.

Related posts