ദക്ഷിണ നല്‍കിയില്ല ! നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ട്രാന്‍സ് ജെന്‍ഡര്‍ യുവതി;ഞെട്ടിക്കുന്ന സംഭവം…

നവജാത ശിശുവിനെ അനുഗ്രഹിച്ചതിന് മാതാപിതാക്കള്‍ ദക്ഷിണ നല്‍കാഞ്ഞതിനെത്തുടര്‍ന്ന് പ്രകോപിതയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. ദക്ഷിണ മുംബൈയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം.

ട്രാന്‍സ് ജെന്‍ഡര്‍ യുവതിയും സുഹൃത്തും ചേര്‍ന്നാണ് ആരും കാണാതെ നവജാത ശിശുവിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

കഫേ പരേഡിന് സമീപമുള്ള വെള്ളക്കുഴിയില്‍ ഇവര്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ കണ്ട് അനുഗ്രഹിക്കുന്നതിനായി 30 വയസ് പ്രായമുള്ള കന്നു വീട്ടിലെത്തിയത്.

അനുഗ്രഹിച്ചതിന് പകരമായി ആചാരപ്രകാരം 1100 രൂപയും സാരിയും ഒരു തേങ്ങയും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ ആയതിനാല്‍ ജോലിയില്ലെന്നും കയ്യില്‍ പണമില്ലെന്നും സച്ചിന്‍ കന്നുവിനോട് പറഞ്ഞു.

എന്നാല്‍ സാരിയും തേങ്ങയും നല്‍കാമെന്നും സച്ചിന്‍ പറഞ്ഞു ഇതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു.

സച്ചിന്റെ വീടിന് സമീപം തന്നെ താമസിക്കുന്ന കന്നു സുഹൃത്തായ സോനു കേലുവിനോട് സംഭവത്തേക്കുറിച്ച് വിവരിച്ചിരുന്നു.

നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്യാന്‍ കന്നുവിനൊപ്പം സോനുവും ചേരുകയായിരുന്നു. ശനിയാഴ്ച കുഞ്ഞിനെ കാണാതെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

കന്നുവുമായുള്ള തര്‍ക്കത്തെപ്പറ്റിയും സച്ചിന്‍ പോലീസിനോടു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കന്നുവിനെയും സോനു കാലെയെയും ചോദ്യം ചെയ്ത പോലീസിനോട് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തുകയായിരുന്നു.

Related posts

Leave a Comment