അയൽക്കൂട്ടംകാർ വീട്ടിലെത്തിയത് മദ്യപാനിയായ യുവാവിന് ഇഷ്ടപ്പട്ടില്ല;  അമ്മായിയമ്മയേയും അയൽവാസിയായ വീട്ടമ്മയേയും  തലയ്ക്കടിച്ച് വീഴ്ത്തി; ഒടുവിൽ


തൃ​ക്കൊ​ടി​ത്താ​നം: അ​യ​ൽ​ക്കൂ​ട്ട​ത്തി​ൽനി​ന്നും വാ​യ്പ എ​ടു​ത്ത തു​ക​യു​ടെ ത​വ​ണ മു​ട​ങ്ങി കാ​ര്യം സം​സാ​രി​ച്ച​തു ഇ​ഷ്്ട​പ്പെ​ട്ടി​ല്ല യു​വാ​വ് ഭാ​ര്യ മാ​താ​വി​നെ​യും അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യെ​യും ആ​ക്ര​മി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം പ​ന​ച്ചി​മൂ​ട്ടി​ൽ തെ​ക്കേ​തി​ൽ അ​നീ​ഷ്(35)​ആ​ണ് സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

അ​നീ​ഷി​ന്‍റെ ഭാ​ര്യാ​മാ​താ​വ് മ​ണി​യ​മ്മ(60), സ​മീ​പ​വാ​സി​യാ​യ സി​ന്ധു(38)​എ​ന്നി​വ​ർ​ക്കാ​ണ് ത​ല​യ്ക്ക് അ​ടി​യേ​റ്റ​ത്. അ​നീ​ഷി​ന്‍റെ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​നീ​ഷും ഭാ​ര്യ ര​ജി​ത​യും കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന​ത് തൃ​ക്കൊ​ടി​ത്താ​ന​ത്തു​ള്ള ര​ജി​ത​യു​ടെ വീ​ട്ടി​ലാ​ണ്. മ​ദ്യ​പി​ച്ചെ​ത്തു​ന്ന അ​നീ​ഷ് ഭാ​ര്യ ര​ജി​ത​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണ്.

അ​നീ​ഷി​ന്‍റെ ഭാ​ര്യ ര​ജി​ത​യും മ​ണി​യ​മ്മ​യും ചേ​ർ​ന്ന് അ​യ​ൽ​ക്കൂ​ട്ട​ത്തി​ൽനി​ന്നും പ​ണം വാ​യ്പ​യെ​ടു​ത്തു. ത​വ​ണ മു​ട​ങ്ങി​യ​പ്പോ​ൾ അ​യ​ൽ​ക്കൂ​ട്ടം ഭാ​ര​വാ​ഹി​ക​ൾ വീ​ട്ടി​ലെ​ത്തി കാ​ര്യം തി​ര​ക്കി​യ​ത് അ​നീ​ഷി​ന് ഇ​ഷ്ട​പ്പെ​ട്ടി​ല്ല.

ഇ​തേ​ച്ചൊല്ലി​യും അ​നീ​ഷും ഭാ​ര്യ​യും ത​മ്മി​ൽ വ​ഴി​ക്കി​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ ര​ജി​ത അ​യ​ൽ​വാ​സി സി​ന്ധു​വു​മാ​യി സം​സാ​രി​ച്ച​തും അ​നീ​ഷ് ചോ​ദ്യം ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി​യ അ​നീ​ഷ് സി​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും സി​ന്ധു​വി​ന്‍റെ ത​ല​ക്ക് അ​ടി​ക്കു​ക​യും ചെ​യ്തു.

ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​ണി​യ​മ്മ​യു​ടെ ത​ല​ക്ക് അ​ടി​യേ​റ്റ​ത്. ഇ​രു​വ​രു​ടേ​യും ത​ല​ക്കു പ​രി​ക്ക​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തൃ​ക്കൊ​ടി​ത്താം എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, എ​സ്ഐ അ​ശോ​ക​ൻ, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment