ക്രി​ക്ക​റ്റു​ക​ളി​ക്കി​ടെ ത​ർ​ക്കം; യു​വി​നെ ബാ​റ്റു​കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് യു​വാ​ക്ക​ൾ; മൂ​ന്നു​പേ​രെ വീ​ട്ടി​ൽ​നി​ന് പൊ​ക്കി പോ​ലീ​സ്

പേ​രൂ​ര്‍​ക്ക​ട: ക്രി​ക്ക​റ്റ് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി ടെ ​യു​വാ​വി​നെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ മൂ​ന്നം​ഗ​സം​ഘ​ത്തെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ഫെ​ബി​ന്‍ (22), അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി ഡേ​വി​ഡ് (24), ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ദേ​വ​ന്‍ സ​തീ​ഷ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ന്‍​സി​സി റോ​ഡ് സ്വ​ദേ​ശി അ​ക്ഷ​യ് (25) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ക്രി​ക്ക​റ്റ് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ലേ​ദി​വ​സം നി​ല​നി​ന്ന വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ല്‍​വ​ച്ച് അ​ക്ഷ​യെ ക​ണ്ട അ​ഞ്ചം​ഗ​സം​ഘം ക്രി​ക്ക​റ്റ് ബാ​റ്റും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ഒ​രു കാ​ലി​നും ഒ​രു കൈ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​ക്ഷ​യ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​ക്ഷ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​വ​രെ​യും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ലെ ചാ​യ​ക്ക​ട​യി​ല്‍ പ്ര​തി​ക​ള്‍ ഒ​ത്തു​കൂ​ടാ​റു​ണ്ടെ​ന്നും ഇ​വി​ടെ ചാ​യ കു​ടി​ച്ചു​കൊ​ണ്ടു​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ഷ​യെ പ്ര​തി​ക​ള്‍ ക​ണ്ട​തെ​ന്നും ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പേ​രൂ​ര്‍​ക്ക​ട സി​ഐ അ​റി​യി​ച്ചു. അ​ക്ഷ​യെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു ള്ള ​അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ മൂ​വ​രെ​യും കോ​ട​തി 14 ദി​വ​സം റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment