വ​നി​താ ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വം: ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സുനിൽ അ​റ​സ്റ്റി​ല്‍

പ​ത്ത​നാ​പു​രം: വ​നി​താ ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ അ​റ​സ്റ്റി​ലാ​യി. ‍ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പു​ന്ന​ല ലീ​നാ സ​ദ​ന​ത്തി​ൽ പി​ച്ചാ​ത്തി എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​നി​ൽ (40) ആ​ണ് പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പു​ന്ന​ല ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് തി​രി​ക്കു​ന്ന​തി​നി​ടെ പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സു​നി​ലി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യു​ടെ സ​മീ​പ​ത്ത് വ​രെ എ​ത്തി​യി​രു​ന്നു. ഇ​തു ക​ണ്ട സു​നി​ൽ വ​നി​താ ക​ണ്ട​ക്ട​റെ​യും ഡ്രൈ​വ​റേ​യും അ​സ​ഭ്യം പ​റ​യു​ക​യും മ​ര്‍​ദി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു.

മ​ർ​ദി​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം വ​നി​താ ജീ​വ​ന​ക്കാ​രി സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റു​ന്ന​തി​നി​ടെ മ​റി​ഞ്ഞ് വീ​ണ് കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യ പാ​തി​രി​ക്ക​ൽ സ്വ​ദേ​ശി ദി​വ്യ​യ്ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് പ​ത്ത​നാ​പു​രം സി​ഐ അ​ൻ​വ​റി​ന്‍റെ നേ​ത്വ​ത്തി​ലു​ള​ള സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ സു​നി​ൽ. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts