മാ​സ്ക് ധ​രി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി..​ ഇ​ള​വ​നു​വ​ദി​ച്ച് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു ഇ​ത് സംം​ബ​ന്ധി​ച്ച് ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം നി​ല​വി​ൽ വ​ന്ന അ​ന്ന് ത​ന്നെ ഇ​തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​വു​മു​യ​ർ​ന്നു.

അ​മേ​രി​ക്ക​യി​ലെ ഒ​ക്ല​ഹോ​മ​യി​ലാ​ണ് സം​ഭ​വം. ഒ​ക്ല​ഹോ​മ​യി​ലെ ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​യു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി. ശാ​രീ​രി​ക​മാ​യ ആ​ക്ര​മ​ണ​വും അ​സ​ഭ്യ വ​ർ​ഷ​വും ആ​രം​ഭി​ച്ച​തോ​ടെ മാ​സ്ക് ആ​വ​ശ്യ​മു​ള്ള​വ​ർ വ​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ കൊ​ണ്ടെ​ത്തി​ച്ചു​വെ​ന്ന് ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

മേ​യ് ഒ​ന്നി​ന് നി​യ​മം ന​ട​പ്പാ​ക്കി മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടും മു​ൻ​പ് അ​തേ നി​യ​മം പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്നു. ചി​ല​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ തോ​ക്ക് ചൂ​ണ്ടി വ​രെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ് മു​ൻ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് അ​വ​ർ പി​ന്നോ​ട്ട് പോ​യ​ത്.

Related posts

Leave a Comment