23 വ​രെ കനത്ത മഴ; ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജില്ലകളിൽ റെഡ് അലർട്ട്; 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: 23 വ​രെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കിയിട്ടുണ്ട്.

കേ​ര​ള തീ​ര​ത്തേ​ക്ക് വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ നി​ന്ന് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും അ​റി​യി​ച്ചു.ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഇന്ന് റെ​ഡ്അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാളെ ഇ​ടു​ക്കി​യി​ലും ഞാ​യ​റാ​ഴ്ച ക​ണ്ണൂ​രി​ലും റെ​ഡ്’ അ​ല​ർ​ട്ട് ആയിരിക്കും.

Related posts