ശക്തമായ കാറ്റിലും മഴയിലും വൈക്കത്ത് വ്യാപക നാശനഷ്ടം; ക്ഷേത്രത്തിനും 50ൽപരം വീടുകൾക്കും നാശനഷ്ടം


വൈ​ക്കം/​ക​ടു​ത്തു​രു​ത്തി: ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും വൈ​ക്ക​ത്തും സ​മീ​പ​പ്ര​ദേ​ശ​ത്തും വ്യാ​പ​ക​നാ​ശം. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ലി​യ ക​വ​ല​യി​ലു​ള്ള അ​ല​ങ്കാ​ര ഗോ​പു​ര​ത്തി​ന്‍റെ മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന രൂ​പം കാ​റ്റി​ൽ താ​ഴെ വീ​ണു.

ക്ഷേ​ത്ര​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര, ദേ​വ​സ്വം ഓ​ഫീ​സ്, ആ​ന​പ്പ​ന്ത​ൽ, ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്നി​വ​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ വ്യാ​പ​ക​മാ​യി പ​റ​ന്നു പോ​യി. സ​മീ​പ​ത്തെ സ്കൂ​ളു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.

മ​രം വീ​ണ് 50ൽ ​അ​ധി​കം വീ​ടു​കളും നൂ​റോ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. വൈ​ക്കം ടൗ​ണ്‍, ചെ​മ്മ​നാ​ക​രി, ഇ​ത്തി​പ്പു​ഴ, ടി​വി​പു​രം, കൊ​ത​വ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നാ​ശം ഏ​റെ​യും സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തു​ട​ങ്ങി​യ കാ​റ്റും മ​ഴ​യും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്നു. ഇ​ന്നു രാ​വി​ലെ​യും മ​ഴ തു​ട​രു​ക​യാ​ണ്.

വൈ​ക്ക​ത്തും സ​മീ​പ​പ്ര​ദേ​ശ​ത്തു​മാ​യി നൂ​റി​ൽ അ​ധി​കം മ​ര​ങ്ങ​ളാ​ണു ക​ട​പു​ഴ​കി വീ​ണ​ത്. മ​ര​ങ്ങ​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു​വീ​ണ് വൈ​ക്ക​ത്തെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. മ​രം മു​റി​ച്ചു നീ​ക്കാ​ൻ അ​ഗ്നി ര​ക്ഷാ സേ​ന ഏ​റെ പാ​ടു​പെ​ട്ടു.

വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തോ​ടെ വൈ​ക്കം ഇ​രു​ട്ടി​ലാ​യി. ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​തോ​തി​ൽ പു​നഃ​സ്ഥാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ എ​ടു​ക്കും. നി​ര​വ​ധി കൃ​ഷി​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment