പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ തി​രി​ച്ചു പി​ടി​ക്ക​ൽ; വി​വാ​ദ​നാ​യ​ക​ന് പി​ൻ​ഗാ​മി​യാ​യി എം.​ഇ. ഹ​സൈ​നാ​ർ


ക​ള​മ​ശേ​രി: വി​വാ​ദ നാ​യ​ക​ൻ സ​ക്കീ​ർ ഹു​സൈ​ന്‍റെ പി​ൻ​ഗാ​മി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന സി​പി​എം ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി എം.​ഇ. ഹ​സൈ​നാ​രു​ടെ മു​ന്നി​ലെ ആ​ദ്യ വെ​ല്ലു​വി​ളി പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ തി​രി​ച്ചു പി​ടി​ക്ക​ൽ.

വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​ക​ൽ, പ്ര​ള​യ ത​ട്ടി​പ്പ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച ക​ള​മ​ശേ​രി ഏ​രി​യ ക​മ്മി​റ്റി പാ​ർ​ട്ടി​ക്ക് ഉ​ണ്ടാ​ക്കി​യ ചീ​ത്ത​പ്പേ​ര് ക​ഴു​കി​ക്ക​ള​യാ​നു​ള്ള ചു​മ​ത​ല​യാ​ണ് ഹ​സൈ​നാ​രെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ‌​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​രെ​ഞ്ഞെ​ടു​പ്പാ​ണ് പു​തി​യ ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ സം​ഘ​ട​നാ പാ​ട​വ​ത്തി​ന് തെ​ളി​വാ​കു​ക. നേ​ട്ട​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി പു​തി​യ​യാ​ളെ ക​ണ്ടെ​ത്താ​നും ഇ​ട​യു​ണ്ട്.

അ​ല്ലെ​ങ്കി​ൽ ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​യി കി​ട​ക്കു​ന്ന ഏ​രി​യ ക​മ്മി​റ്റി​യെ തൃ​ക്കാ​ക്ക​ര, ക​ള​മ​ശേ​രി എ​ന്ന പേ​രു​ക​ളി​ൽ ര​ണ്ടാ​ക്കാ​നു​ള്ള നി​ർ​ദേ​ശം പു​ന:​ർ​ജ്ജീ​വി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ള​മ​ശേ​രി ബി​ടി​ആ​ർ മ​ന്ദി​ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം എം.​ഇ. ഹ​സൈ​നാ​ർ​ക്ക് ന​റു​ക്ക് വീ​ണ​ത്.

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ ഹെ​ന്നി ബേ​ബി നി​ർ​ദേ​ശി​ച്ച പേ​രി​നാ​ണ് ഒ​ടു​വി​ൽ അം​ഗീ​കാ​ര​മാ​യ​ത്. സ​ക്കീ​ർ വി​ഭാ​ഗം നി​ർ​ദേ​ശി​ച്ച പേ​ര് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ച​ന്ദ്ര​ൻ പി​ള്ള, സി.​എം. ദി​നേ​ശ് മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ന് ആ​റു മാ​സ​ത്തേ​ക്ക് വി.​എ. സ​ക്കീ​ർ ഹു​സൈ​നെ പു​റ​ത്താ​ക്കി​യ ഒ​ഴി​വി​ലേ​ക്കാ​ണ് സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ള​മ​ശേ​രി ഏ​രി​യ ക​മ്മി​റ്റി​യി​ലെ മു​തി​ർ​ന്ന അം​ഗ​മാ​ണ് ഹ​സൈ​നാ​ർ. നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം സ​ഹ​ക​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

ദീ​ർ​ഘ​കാ​ലം തൃ​ക്കാ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ജി​ല്ല​യി​ലെ മി​ക​ച്ച സ​ഹ​കാ​രി കൂ​ടി​യാ​യ ഹ​സൈ​നാ​ർ പ്ര​ള​യ ഫ​ണ്ട്കാ​ല​ത്ത് വി​വാ​ദ​മാ​യ അ​യ്യ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കൂ​ടാ​തെ ക​ണ​യ​ന്നൂ​ർ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റ്, ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

Related posts

Leave a Comment