ശ​സ്ത്ര​ക്രി​യ തീ​യ​റ്റ​റി​ന്‍റെ അ​ണി​യ​റ​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് മു​ന്നൊ​രു​ക്കം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രെ അനുമോദി്ച്ച്  ആലപ്പുഴ മെഡിക്കൽ കോളജ്; സി​എ​സ്എ​സ് വിഭാഗക്കാരുടെ പ്രവർത്തനങ്ങളറിയാം

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സി​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ർ.​വി.​രാം ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ആ​ദ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്കു വേ​ണ്ട മു​ന്നൊ​രു​ക്ക​ൾ ന​ട​ത്തു​ന്ന സെ​ൻ​ട്ര​ൽ സ്റ്റെ​റി​ലൈ​സേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ സാ​ധാ​ര​ണ​യാ​യി പു​റം ലോ​ക​ത്തി​ന​റി​യി​ല്ല.

ശ​സ്ത്ര​ക്രി​യ തീ​യ​റ്റ​റി​ന്‍റെ അ​ണി​യ​റ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ണി​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​വ​രാ​ണ്. കൊ​ടും ചൂ​ടി​ൽ പ​രി​ഭ​വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ദ​ന് ന​ൽ​കേ​ണ്ട​തും ഇ​വ​രാ​ണ്.

ഒ​ന്നു പി​ഴ​ച്ചാ​ൽ ശ​സ്ത്ര​ക്രി​യ വ​രെ മു​ട​ങ്ങാ​വു​ന്ന ജോ​ലി ചെ​യ്യു​ന്ന ഇ​വ​രു​ടെ ആ​ത്മാ​ർ​ത്ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി ആ​ർ​ക്കും അ​റി​യാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ർ​ക്ക് ഇ​ത്ത​ര​മൊ​രു അ​നു​മോ​ദ​നം ന​ൽ​കു​ന്ന​തെ​ന്ന് ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം​മേ​ധാ​വി കൂ​ടി​യാ​യ സു​പ്ര​ണ്ട് ഡോ.​ആ​ർ.​വി രാം​ലാ​ൽ പ​റ​ഞ്ഞു.​സി​സ്റ്റ​ർ ബീ​ന,മ​നോ​ജ് കു​മാ​ർ,ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ല​ജീ​ഷ്,സ​തീ​ശ​ൻ ,ജാ​വേ​ദ് ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

Related posts