ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു

പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ന്‍ മെ​ല്ലി ഇ​റാ​നി (94) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​നു​ഭ​വ​ങ്ങ​ള്‍ പാ​ളി​ച്ച​ക​ള്‍, യ​ക്ഷി, വാ​ഴ്‌​വേ​മാ​യം, അ​ര​നാ​ഴി​ക​നേ​രം, ശ​ര​പ​ഞ്ജ​രം തു​ട​ങ്ങി​യ ക്ലാ​സി​ക് മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യി​രു​ന്നു മെ​ല്ലി ഇ​റാ​നി.

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ആ​ദ്യ​കാ​ല കാ​മ​റാ​മാ​നാ​യ ആ​ദി എം. ​ഇ​റാ​നി​യു​ടെ മ​ക​നാ​ണ് മെ​ല്ലി. 1932 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മും​ബൈ​യി​ലാ​യി​രു​ന്നു ജ​ന​നം. പി​താ​വി​ല്‍​നി​ന്നാ​ണ് ഛായാ​ഗ്ര​ഹ​ണം അ​ഭ്യ​സി​ച്ച​ത്. 1961ല്‍ ​ജ്ഞാ​ന​സു​ന്ദ​രി എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​യി മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ​ത്.

പ്ര​ഗ​ല്ഭ സം​വി​ധാ​യ​ക​ന്‍ കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍റെ ആ​ദ്യ​സി​നി​മ​യാ​യി​രു​ന്നു അ​ത്. സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍റെ​യും പ്രി​യ​പ്പെ​ട്ട കാ​മ​റ​മാ​നാ​യി​രു​ന്നു മെ​ല്ലി ഇ​റാ​നി. മ​ല​യാ​ള സി​നി​മാ​ച​രി​ത്ര​ത്തി​ലെ പ​ല അ​വി​സ്മ​ര​ണീ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത് മെ​ല്ലി ഇ​റാ​നി​യു​ടെ ഫ്രെ​യി​മു​ക​ളാ​യി​രു​ന്നു. ദൃ​ശ്യ​ഭം​ഗി​യു​ള്ള ഗാ​ന​ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു മെ​ല്ലി ഇ​റാ​നി​യു​ടെ മ​റ്റൊ​രു സ​വി​ശേ​ഷ​ത.

Related posts

Leave a Comment