ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു നി​ശ​ബ്‌​ദ​രാ​ക്കാ​ൻ ക​ഴി​യി​ല്ല; സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക്ക് ചെ​യ്യു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ക​യും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും വീ​ഴ്ച​ക​ൾ തു​റ​ന്നു​കാ​ട്ടു​ക​യും ചെ​യ്ത വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഇ​ന്ന​ലെ കേ​ന്ദ്ര നി​ർ​ദേ​ശ​ത്താ​ൽ ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ്. പ​ത്തോ പ​തി​നാ​യി​ര​മോ അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക്ക് ചെ​യ്താ​ലും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു നി​ശ​ബ്‌​ദ​രാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​പ്രി​യ ശ്രി​ന​തെ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ഗ്യാ​സ് വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഒ​രു ഉ​ത്ത​ർ​പ്ര​ദേ​ശ് യു​ട്യൂ​ബ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നും മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്ന ചി​ത്ര​മി​ട്ട​തി​നു കാ​ര​വ​ൻ മാ​സി​ക​യു​ടെ ഒ​രു പോ​സ്റ്റ് നീ​ക്കം ചെ​യ്യാ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​യാ​യ സു​പ്രി​യ ശ്രി​ന​തെ ചൂ​ണ്ടി​ക്കാ​ട്ടി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ മു​ഴു​വ​നാ​യി നി​യ​ന്ത്രി​ക്കാ​നാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​ഭി​പ്രാ​യ-​ആ​വി​ഷ്കാ​ര സ്വാ​ത​ന​ന്ത്ര്യ​ത്തി​നു നേ​രേ​യു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്.
ഏ​തൊ​ക്കെ അ​ക്കൗ​ണ്ടു​ക​ൾ നി​ല​നി​ൽ​ക്ക​ണ​മെ​ന്ന​തും നി​രോ​ധി​ക്ക​ണ​മെ​ന്ന​തും ഇ​പ്പോ​ൾ കേ​ന്ദ്രം തീ​രു​മാ​നി​ക്കു​മെ​ന്ന ത​ര​ത്തി​ലാ​ണു സ്ഥി​തി​വി​ശേ​ഷം നി​ല​നി​ൽ​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യം ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും സു​പ്രി​യ ശ്രി​ന​തെ വ്യ​ക്ത​മാ​ക്കി.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment