35 ല​ക്ഷം ത​ട്ടി​യെ​ന്ന പ​രാ​തി: കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന മെ​ന്‍റ​ലി​സ്റ്റ് ആ​ദി​യു​ടെ ഹ​ര്‍​ജി ത​ള്ളി


കൊ​ച്ചി: പ​രി​പാ​ടി ന​ട​ത്തി​പ്പി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ മെ​ന്‍റ​ലി​സ്റ്റ് ആ​ദി എ​ന്ന ആ​ദ​ര്‍​ശ്, സം​വി​ധാ​യ​ക​ന്‍ ജി​സ് ജോ​യി എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

പ​രാ​തി​ക്കാ​ര​നു​മാ​യി വി​ഷ​യം ഒ​ത്തു​തീ​ര്‍​പ്പാ​യ​തി​നാ​ല്‍ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നും നാ​ലും പ്ര​തി​ക​ളാ​യ ആ​ദി, ജി​സ് ജോ​യി, ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ മി​ഥു​ന്‍, വി. ​അ​രു​ണ്‍ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് ത​ള്ളി​യ​ത്.

താ​ന്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി വി.​ജെ. മാ​ത്യു അ​റി​യി​ച്ച​ത്പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.
ആ​ദി​യു​ടെ ‘ഇ​ന്‍​സോ​മ്‌​നി​യ’ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്ത​ത്.

Related posts

Leave a Comment