വെ​ല്ലു​വി​ളി​ക​ള്‍ മ​റി​ക​ട​ക്കാ​ന്‍ ഗാ​ന്ധി​ദ​ര്‍​ശ​നം സഹായമാകുമെന്ന് മ​ന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊല്ലം :ഏ​തു വെ​ല്ലു​വി​ളി​യേ​യും മ​റി​ക​ട​ക്കാ​ന്‍ രാ​ജ്യ​ത്തി​ന് ക​രു​ത്തേ​കു​ന്ന​ത് ഗാ​ന്ധി​ദ​ര്‍​ശ​ന​ങ്ങ​ളാ​ണെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. ബീ​ച്ചി​ലെ ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു മ​ന്ത്രി.സ​മ്പ​ത്തും പു​രോ​ഗ​തി​യും ഒ​രു വി​ഭാ​ഗ​ത്തി​ലേ​ക്ക് ചു​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്നു​ള്ള​ത്. ഇ​തു​ള്‍​പ്പ​ടെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഹാ​ര​വും ഗാ​ന്ധി ദ​ര്‍​ശ​ന​ങ്ങ​ളി​ലു​ണ്ടെന്നും മ​ന്ത്രി പ​റ​ഞ്ഞു.

മേ​യ​ര്‍ അ​ഡ്വ. വി. ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ഗാ​ന്ധി​യ​ന്‍ മൂ​ല്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് അ​തു ജീ​വി​ത​ത്തി​ല്‍ പ​ക​ര്‍​ത്താ​ന്‍ പു​തു ത​ല​മു​റ ത​യ്യാ​റാ​ക​ണം എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.എം. ​മു​കേ​ഷ് എം. ​എ​ല്‍. എ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി​ജി​യെ അി​റ​യു​ന്ന​തി​ലൂ​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ യ​ഥാ​ര്‍​ത്ഥ മൂ​ല്യ​മാ​ണ് ക​ണ്ടെ​ത്ത​നാ​വു​ക എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്‌​ളി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഗാ​ന്ധി​സൂ​ക്ത​ങ്ങ​ള്‍ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി പി. ​ഭാ​സ്‌​ക​ര​ന് കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സി. ​രാ​ധാ​മ​ണി നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പോ​ള്‍​മ​ത്താ​യി ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.സ​ബ് ക​ല​ക്ട​ര്‍ അ​നു​പം മി​ശ്ര, ഡി. ​സി. സി. ​പ്ര​സി​ഡ​ന്റ് ബി​ന്ദു കൃ​ഷ്ണ, എ​ക്‌​സ. എം. ​എ​ല്‍. എ. ​ജി. പ്ര​താ​പ വ​ര്‍​മ ത​മ്പാ​ന്‍, എ. ​ഡി. എം. ​പി. ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ ബി. ​പി. അ​നി, ഗാ​ന്ധി​യ​ന്‍ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ജി. ​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, എ​സ്. പ്ര​ദീ​പ് കു​മാ​ര്‍,പി. ​ഒ. ജെ. ​ല​ബ്ബ, പ്ര​ഫ. പൊ​ന്ന​റ സ​ര​സ്വ​തി,കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, എം. ​മാ​ത്യൂ​സ്, അ​യ​ത്തി​ല്‍ സു​ദ​ര്‍​ശ​ന്‍, തോ​മ​സ്‌​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

വി​വി​ധ ഗാ​ന്ധി​യ​ന്‍ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്‌​കൂ​ള്‍-​ന​ഴ്‌​സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, സ്റ്റു​ഡ​ന്റ് പൊ​ലി​സ് കെ​ഡ​റ്റ്‌​സ് തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ന്ന റാ​ലി​യോ​ടാ​യ​ണ് ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ ചി​ന്ന​ക്ക​ട റ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത റാ​ലി ഗാ​ന്ധി പാ​ര്‍​ക്കി​ലാ​ണ് സ​മാ​പി​ച്ച​ത്.

Related posts