മെ​സി ബാ​ഴ്സ​യോ​ട് ബൈ ​പ​റ​യു​ന്നു; ​തീ​രു​മാ​നം ക്ല​ബി​നെ അ​റി​യി​ച്ചു

ബാ​ഴ്സ​ലോ​ണ: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ വി​ടാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. മെ​സി ത​ന്നെ ക്ല​ബി​നോ​ട് തീ​രു​മാ​നം അ​റി​യി​ച്ചു​വെ​ന്നും ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ല​ബ് അ​ടി​യ​ന്ത​ര ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ക്ല​ബു​മാ​യു​ള്ള ക​രാ​ർ താ​ൻ അ​വ​സാ​നി​പ്പി​ച്ചു എ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഫ്രീ ​ഏ​ജ​ന്‍റാ​യി ക്ല​ബ് വി​ടാ​മെ​ന്നു​മാ​ണ് മെ​സി ക്ല​ബി​നെ അ​റി​യി​ച്ച​ത്.

ക്ല​ബ്ബ് വി​ടാ​നു​ള്ള തീ​രു​മാ​നം മെ​സി അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ മു​ൻ ക്യാ​പ്റ്റ​ൻ കാ​ർ​ലോ​സ് പി​യോ​ൾ മെ​സി​ക്ക് യാ​ത്ര​യ​യ​പ്പ് സ​ന്ദേ​ശം ട്വീ​റ്റ് ചെ​യ്തു. 2021 വ​രെ​യു​ള്ള ക​രാ​ർ ഉ​ട​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് മെ​സി ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ടു​ത്ത ജൂ​ലൈ വ​രെ​യാ​ണ് ക്ല​ബു​മാ​യു​ള്ള മെ​സി​യു​ടെ ക​രാ​ർ.

സീ​സ​ണ്‍ അ​വ​സാ​നി​ച്ചാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും താ​ര​ത്തി​നു ക്ല​ബ് വി​ട്ടു പോ​കാം എ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​യി​രു​ന്നു ക​രാ​ർ.​ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നോ​ട് 8-2ന് ​പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ശേ​ഷം ബാ​ഴ്സ​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര പൊ​ട്ടി​ത്തെ​റി വാ​ർ​ത്ത​യാ​യി​രു​ന്നു.

ഇ​താ​ണ് മെ​സി​യു​ടെ പെ​ട്ട​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ആ​റ് ത​വ​ണ ബാ​ല​ൻ​ഡി​യോ​ർ പു​ര​സ്കാ​രം നേ​ടി​യ അർജന്‍റൈൻ ദേ​ശീ​യ താ​രം 2004 മു​ത​ൽ ബാ​ഴ്സ​യ്ക്കൊ​പ്പ​മു​ണ്ട്.

Related posts

Leave a Comment