സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ന്നി​യ വി​ക​സ​നം സ​ർ​ക്കാ​ർ ല​ക്ഷ്യമെന്ന്  മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി

പാ​ല​ക്കാ​ട്: സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ന്നി​യ വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ അ​ട്ട​പ്പാ​ടി അ​ഗ​ളി ഇ​എം​എ​സ് ടൗ​ണ്‍​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ‘സാ​ന്ത്വ​ന​സ്പ​ർ​ശം’ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ഞ്ച് വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ മി​ക​ച്ച വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്.

അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ 600 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കൈ​വ​ശ​വ​കാ​ശ രേ​ഖ ന​ൽ​കി​യ​ത്. നി​ല​വി​ൽ 527 കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​വ​ശ​വ​കാ​ശ രേ​ഖ ന​ൽ​കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.പ്ര​ദേ​ശ​ത്തെ അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​തി​നാ​യി അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ഒ​രു കോ​ടി വീ​തം ആ​റ് കോ​ള​നി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കും.

പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ത്തി​ലെ 25 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പോ​ലീ​സി​ൽ നി​യ​മ​നം ന​ൽ​കി. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 3000 സൗ​ജ​ന്യ കു​ടി​വെ​ള്ള പെ​പ്പ് ലൈ​ൻ ക​ണ​ക്ഷ​ൻ ന​ൽ​കി വ​രു​ന്നു. അ​ഗ​ളി ഷോ​ള​യൂ​ർ പു​തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി, സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.

Related posts

Leave a Comment