തെ​ങ്ങോ​ല​യി​ലെ​ഴു​തി​യ സ്വാ​ഗ​ത ഫ​ല​കം മു​ത​ൽ, വെ​ള്ളം കു​ടി​ക്കാ​നാ​യു​ള്ള മ​ണ്‍​ഗ്ലാ​സു​ക​ൾ വരെ..! ഇ​താ.. കോ​വി​ഡ് കാ​ല​ത്തൊ​രു ഹരിത കല്യാണം

പ​ടി​യൂ​ർ: കോ​വി​ഡ് മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ ആ​ക​മാ​ന ജീ​വി​ത ശൈ​ലി​ക​ളെ​യും മാ​റ്റി​മ​റി​ക്കു​ന്പോ​ൾ വി​വാ​ഹം പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ചു​രു​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ മ​നോ​വ്യ​ഥ പ​റ​യു​ന്ന​വ​രാ​ണു പ​ല​രും.

എ​ന്നാ​ൽ, നാ​ടും നാ​ട്ടു​കാ​രും പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ചേ​ർ​ന്നു ല​ളി​ത സു​ന്ദ​ര​മാ​യൊ​രു വി​വാ​ഹാ​ഘോ​ഷ​ത്തി​ലൂ​ടെ വേ​റി​ട്ട മാ​തൃ​ക​യാ​യി എ​ട​തി​രി​ഞ്ഞി കു​ഞ്ഞി​ലി​ക്കാ​ട്ടി​ൽ മ​ണി – ശാ​ന്ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ശ​ര​ത്തി​ന്‍റെ​യും പോ​ട്ട രാ​മ​ദാ​സ് – ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ശ്രു​തി​യു​ടെ​യും വി​വാ​ഹം.

തെ​ങ്ങോ​ല​യി​ലെ​ഴു​തി​യ സ്വാ​ഗ​ത ഫ​ല​കം മു​ത​ൽ, വെ​ള്ളം കു​ടി​ക്കാ​നാ​യു​ള്ള മ​ണ്‍​ഗ്ലാ​സു​ക​ൾ, ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പാ​ള പാ​ത്ര​ങ്ങ​ൾ, വി​വി​ധ ത​രം കി​ഴ​ങ്ങു പു​ഴു​ക്കു​ക​ൾ നി​റ​ഞ്ഞ നാ​ട​ൻ ഭ​ക്ഷ​ണം, വാ​ഴ​പി​ണ്ടി കൊ​ണ്ടും ച​ണ ചാ​ക്കു​കൊ​ണ്ടും നി​ർ​മി​ച്ച വി​വാ​ഹ​വേ​ദി.

എ​ത്തി​ച്ചേ​ർ​ന്ന​വ​ർ​ക്കെ​ല്ലാം വ​ധൂ​വ​ര​ന്മാ​രു​ടെ സ്നേ​ഹോ​പ​ഹാ​ര​മാ​യി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ, അ​വ വീ​ടു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നു​ള്ള തു​ണി സ​ഞ്ചി​വ​രെ സ​ർ​വ​ത്ര പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ.

വ​ർ​ഷ​ങ്ങ​ളാ​യി ജൈ​വ കൃ​ഷി​യു​ടെ​യും ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​ക​നാ​യി പ്ര​വ​ർ​ത്തി​യ്ക്കു​ന്ന ശ​ര​ത്ത് ത​ന്‍റെ വി​വാ​ഹം ക​ർ​ഷ​ക​ർ ബ​ഹു​മാ​നി​ക്ക​പ്പെ​ടേ​ണ്ടു​ന്ന​തി​ന്‍റെ ഹ​രി​ത സ​ന്ദേ​ശം സ​മൂ​ഹ​ത്തി​നു പ​ക​രു​ന്ന​തി​നാ​യി വി​വാ​ഹ ച​ട​ങ്ങാ​യ സേ​വ് ദ ​ഡെ​യ്റ്റ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​തു പാ​ട​ത്തി​റ​ങ്ങി വി​ത്തു വി​ത​ച്ചു കൊ​ണ്ടാ​ണ്.

എ​ല്ലാ ച​ട​ങ്ങു​ക​ളും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ​തി​നു സ​ർ​ക്കാ​ർ വ​ക ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ അ​നു​മോ​ദ​ന പ​ത്രം പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത സ​ഹ​ദേ​വ​ൻ, വാ​ർ​ഡ് മെ​ന്പ​ർ ജ​യ​ശ്രീ ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു ദ​ന്പ​തി​ക​ൾ​ക്കു സ​മ്മാ​നി​ച്ചു.

Related posts

Leave a Comment